ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 37-ാമത് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം 21/12/ 2021 ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ( വാഹിനി നാരായണൻ നഗർ ) വെച്ച് ജില്ലാ പ്രസിഡണ്ട് ശ്രീ. ചന്ദ്രൻ പാറക്കടവ് പതാക ഉയർത്തിക്കൊണ്ട് പ്രൗഢ ഗംഭീരമായ തുടക്കം കുറിച്ചു. തുടർന്ന് " ഗ്രീൻ കാമ്പസ് " കോഴിക്കോട് ജില്ലാ ഫോട്ടോഗ്രാഫി ക്ലബിന്റെ ഫോട്ടോ പ്രദർശനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ. സുനിൽ ഇൻഫ്രയിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. ജ്യോതിഷ് കുമാർ സ്വാഗതവും ക്ലബ് കോഡിനേറ്റർ പ്രനീഷ് അദ്ധ്യക്ഷവും വഹിച്ചു. 10 മണിക്ക് സ്വാഗത സംഘ കൺവീനർ റൂറൽ മേഖല സെക്രട്ടറി ശ്യാം കാന്തപുരത്തിന്റെ ഈശ്വര പ്രാർത്ഥനയോട് കൂടി പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജില്ലാ പി.ആർ.ഒ ശ്രീ. ജി.എം. സുരേന്ദ്രൻ അനുശോചനം അറിയിക്കുകയും ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. ബോബൻ സൂര്യ സ്വാഗതം പറയുകയും ജില്ലാ പ്രസിഡണ്ട് ശ്രീ. ചന്ദ്രൻ പാറക്കടവ് അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മോനച്ചൻ തണ്ണിത്തോട് നിലവിളക്ക് കൊളുത്തിക്കൊണ്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി മത്സര വിജയികൾക്കും വിവിധ സന്നദ്ധ സംഘടനയിൽ മികവ് പുലർത്തിയ നമ്മുടെ മെമ്പർ മാർക്കും 2020-21 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ നമ്മുടെ മെമ്പർമാരുടെ മക്കൾക്കും പുരസ്ക്കാരങ്ങൾ നൽകി കൊണ്ട് ജില്ലാ കമ്മിറ്റി ആദരവ് പ്രകടിപ്പിച്ചു. സംസ്ഥാന ട്രഷറർ ശ്രീ. ജോയ് ഗ്രേയ്സ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ രജീഷ്. പി.ടി.കെ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ. സുനിൽ ഇൻഫ്രയിം, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. സജീഷ് മണി എന്നിവർ പ്രതിനിധി സമ്മേളനത്തിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. അനൂപ് മണാശ്ശേരി വാർഷിക ജില്ലാ റിപ്പോർട്ടും ജില്ലാ ട്രഷറർ ശ്രീ. പി.രമേശ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖലകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അനൂപ് മണാശ്ശേരി, ട്രഷറർ പി. രമേശ്, പ്രസിഡണ്ട് ചന്ദ്രൻ പാറക്കടവ്, സംസ്ഥാന ജനറൽ സെക്രട്ടറി മോനച്ചൻ തണ്ണിത്തോട് എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. സ്വാഗത സംഘ ചെയർമാൻ റൂറൽ മേഖലാ പ്രസിഡണ്ട് ശ്രീ. ഷാജി കൂടരത്തി നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോട് കൂടി പ്രതിനിധി സമ്മേളനം അവസാനിച്ചു 2021-22 ഭാരവാഹികൾ പ്രസിഡണ്ട് : വി.പി. പ്രസാദ് വൈസ് പ്രസിഡണ്ട് : ബോബൻ സൂര്യ പ്രനീഷ് മാക്സ് സെക്രട്ടറി : ജി.എം. സുരേന്ദ്രൻ ജോയിന്റ് സെക്രട്ടറി : പുഷ്കരൻ മണി ചാത്തോത്ത് ട്രഷറർ : പി. രമേശ് പി.ആർ.ഒ: അഭിലാഷ് കല്ലിശ്ശേരി സംസ്ഥാന കമ്മിറ്റിയിലേക്ക് 1. സജീഷ് മണി 2. അനൂപ് മണാശ്ശേരി 3. കെ. ജ്യോതിഷ് കുമാർ 4. ജയൻ രാഗം.