ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ മങ്കട യൂണിറ്റ് സമ്മേളനം 24.09.2024 ചൊവ്വാഴ്ച്ച മങ്കട പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടന്നു. മുനീർ മങ്കട സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് പ്രദീപ് കടന്നമണ്ണയുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് സുനീഷ് ഷിയോറ സമ്മേളനം ഉൽഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അനൂപ് താത്വിക് സംഘടനാ റിപ്പോർട്ടിങ്ങും, ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട മുഖ്യ പ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി K.M. നിസ്സാം വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ മുരളി നക്ഷത്ര വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖലാ ട്രഷറർ റാഫി ചുണ്ടമ്പറ്റ, മുൻ ജില്ലാ സെക്രട്ടറി P.P.നാരായണൻ, മേഖലാ PRO ഷിഹാബ് K.M, സജീർ കോസ്മൊ, സമീർ ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മുരളി നക്ഷത്ര നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട്: നിസ്സാം.K.M വൈസ് പ്രസിഡണ്ട്: മുരളിനക്ഷത്ര സെക്രട്ടറി: പ്രദീപ് കടന്നമണ്ണ ജോയൻ്റ് സെക്രട്ടറി: സമീർ ബാബു PRO: സജീർ കോസ്മൊ മേഖലാ കമ്മിറ്റി അംഗങ്ങൾ: ശശികുമാർ മങ്കട, ഷിഹാബ്.K.M