ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല കാഞാണി യൂണിറ്റ് വാർഷിക പൊതുയോഗം: യൂണിറ്റ് പ്രസിഡന്റ് സജി ശങ്കർ പതാക ഉയർത്തിക്കൊണ്ടു ആരംഭിച്ചു. സജി ശങ്കർ അധ്യക്ഷത വഹിച്ച യോഗം മേഖല പ്രസിഡന്റ് ബിജു സി.ശങ്കുണ്ണി ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി സുരേഷ് സി.എസ്. സംഘടനാ റിപ്പോർട്ടിങ് നടത്തി. യൂണിറ്റ് സെക്രട്ടറി ജോസഫ് തോലത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സനീഷ് കെ.എസ്. വാർഷിക വരവ് ചെലവ് കണക്കു അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ പൊതുയോഗത്തിൽ ആദരിച്ചു. അനിൽ അമ്മ, പൂജ റാണി, ജെഷിന് ജൈനിവാസൻ, അജീഷ്‌കുമാർ, നരേന്ദ്രൻ, ജോസഫ് തോലത്ത്, വിഷ്ണുദത്തൻ, നിരഞ്ജന എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ ട്രഷറർ ജിതേഷ്. ഇ ബി., ജീസൺ എ.വി., ഫ്ലെഡന്റോ എ.വി., ഷനൂപ് കെ.എ., നരേന്ദ്രൻ കെ.എസ്., ധനലക്ഷ്മി ശാന്തകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ജോ.സെക്രട്ടറി & യൂണിറ്റ് ഇൻചാർജ് ഡെന്നി. എം.പി. 2024 -25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2024 -25 വർഷത്തെ ഭാരവാഹികൾ: സനീഷ് കെ.എസ്. പ്രസിഡന്റ്, ബിനോജ് പി.ബി. വൈസ് പ്രസിഡന്റ്, ജോസഫ് തോലത്ത് സെക്രട്ടറി, ശാന്തകുമാർ ജോ.സെക്രട്ടറി. ധനലക്ഷ്മി ട്രഷറർ. മേഖല കമ്മിറ്റി മെമ്പർമാരായി ഫ്ലെഡന്റോ എ.വി., ഷനൂപ് കെ.എ., നരേന്ദ്രൻ കെ.എസ്., സജി ശങ്കർ എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനിൽ അമ്മ, ജെഷിന് ജൈനിവാസൻ എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അനിൽകുമാർ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് ജോ. സെക്രട്ടറി ശാന്തകുമാർ സ്വാഗതവും. ബിനോജ് പണ്ടാരൻ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നിനു ശേഷം യോഗം പര്യവസാനിച്ചു.