ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനം നടത്തി. 37-ാമത് വാർഷിക പൊതുസമ്മേളനം റാന്നി വളയനാട് ആഡിറ്റോറിയത്തിൽ വെച്ച് നടത്തി. ഡിസംബർ - 3 വെള്ളിയാഴ്ച രാവിലെ 10.മണിക്ക് ജില്ലാ പ്രസിഡൻ്റ് ശ്രി.മുരളി ബ്ലെയ്സ് പതാക ഉയർത്തി .പൊതു സമ്മേളനം റാന്നി MLA ബഹു.പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി മോനച്ചൻ തണ്ണിത്തോട് മുഖ്യ പ്രഭാഷണം നടത്തി. ഫോട്ടോ പ്രദർശനം ബഹു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ ശ്രി. ജോയി ഗ്രെയ്സ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രി. റോബിൻ എൻ വീസ്, ജില്ലാ സെക്രട്ടറി ശ്രി.ജെയിംസ് സാരൂപൃ ,ജില്ലാ ട്രഷറർ ശ്രി.മനോജ് വിഷ്വൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രി.സനീഷ് ദേവസ്യ, ജില്ലാ ഫോട്ടോ ഗ്രാഫി ക്ലബ്ബ് കോർഡിനേറ്റർ ശ്രി. അംബി ആറന്മുള എന്നിവർ പ്രസംഗിച്ചു. 3 മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രി. മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു, മുരളി ബ്ലെയ്സു് അധ്യക്ഷനായിരുന്നു.സംസ്ഥാന ട്രഷറർ ശ്രി. ജോയി ഗ്രെയ്സ് സംഘടനാ റിപ്പോർട്ടിംഗ് നടത്തി.മുഖ്യ പ്രഭാഷണം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രി. റോബിൻ എൻവിസ് നടത്തി. പുതിയ ഭാരവാഹികളായി ശ്രി.ജയൻ ക്ലാസ്സിക് (ജില്ലാ പ്രസിഡൻ്റ്), ശ്രി.അംബി ആറന്മുള (ജില്ലാ സെക്രട്ടറി), ശ്രി. സണ്ണി ജോസഫ് (ജില്ലാ ട്രഷറർ), സംസ്ഥാന കമ്മിറ്റിയംഗങ്ങളായി, ശ്രി. സനീഷ് ദേവസ്യാ, ശ്രി.ഹരി ഭാവന എന്നിവരേയും തിരഞ്ഞെടുത്തു.