ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ് സംഘടിപ്പിച്ച 8 മത് രംഗോലി ഫോട്ടോ പ്രദർശനം ഇന്ന് രാവിലെ 10.30 നു കായംകുളം ലളിതകല അക്കാഡമി ശങ്കർ മെമ്മോറിയൽ ആർട്ട്സ് ഗാലറിയിൽ ബഹു. കായംകുളം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. P. ശശികല ഉദ്ഘാടനം ചെയ്തു മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും നിർവഹിച്ചു. ക്ലബ് കോർഡിനേറ്റർ ശ്രീ. ഹേമേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. ക്ഷേമ നിധി ചെയർമാൻ ശ്രീ. B. രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മോനച്ചൻ തണ്ണിത്തോട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.A. C.ജോൺസൺ, സംസ്ഥാന സെക്രട്ടറി ശ്രീ. ജനീഷ് പാമ്പൂർ, ശ്രീ. മുദ്ര ഗോപി ഫോട്ടോഗ്രാഫി സ്കൂൾ ഡയറക്ടർ ശ്രീ. സജീവ് വസദിനി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ. സുദർശനൻ,പു. ക. സ. താലൂക്ക് സെക്രട്ടറി ശ്രീ. നസീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന ക്ലബ്ബിൽ നിന്നും തിരെഞ്ഞെടുത്ത 31 അംഗങ്ങളുടെ 31 ചിത്രങ്ങൾ പ്രദർശന നഗരിയിൽ ഒരിക്കിയിട്ടുണ്ട് പ്രവേശനം രാവിലെ 10 മുതൽ 6 വരെ. യോഗത്തിന് ക്ലബ് സബ് കോർഡിനേറ്റർ ശ്രീ. ശ്രീജിത്ത് നീലായി നന്ദി രേഖപെടുത്തി. പ്രദർശനത്തിന് വേണ്ട സഹായങ്ങൾ നൽകിയ ക്ലബ് അംഗങ്ങളായ ശ്രീ. പ്രവീൺ പോൾ, വിനോദ് ഒരുമനയൂർ, S. രാജൻ, P. V. ശിവാനന്ദൻ എല്ലാവിധ സഹായങ്ങളും കായംകുളത്തു നൽകിയ AKPA ആലപ്പുഴ ജില്ലാ കമ്മിറ്റി, ജില്ലാ ഫോട്ടോഗ്രാഫി ക്ലബ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ഫോട്ടോവേൾഡ്, സാനു ഭാസ്‌ക്കർ, ടീ & സ്നാക്ക്സ് നൽകിയ കാർത്തികപള്ളി മേഖല, youtube live ചെയ്തു നൽകിയ മാവേലിക്കര മേഖല അംഗങ്ങൾ, ഫോട്ടോസ് എടുത്ത ഷാജി daylight, വീഡിയോ കവറേജ് ചെയ്ത ശ്രീ. അനൂപ്,കരുനാഗപ്പള്ളി മേഖല എന്നിവർക്ക് AKPA സംസ്ഥാന നേച്ചർ ക്ലബ്ബിന്റെ ഒരായിരം നന്ദി രേഖപെടുത്തുന്നു. ഹേമേന്ദ്ര നാഥ് കോർഡിനേറ്റർ ശ്രീജിത്ത് നീലായി സബ് കോർഡിനേറ്റർ