സ്ഥാപക പ്രസിഡണ്ട് ജോസഫ് ചെറിയാൻ ജന്മശതാബ്ദിയോടനുബന്ധിച്ച് ജില്ലയിലെ 100 നിർധനരായ രോഗികൾക്കുള്ള ഡയാലിസിസ് ചികിസാ ചെയ്യാനുള്ള തുക ജില്ലയിലെ രണ്ട് ഡയാലിസിസ് കേന്ദ്രങ്ങളായ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും,പാലക്കാട് ജില്ലാ ആശുപത്രിയിലും നൽകാൻ ഉദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നാംഘട്ടം പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് കഴിഞ്ഞ 15ആം തിയ്യതി ജില്ലാ ആശുപത്രി സൂപ്രണ്ടിന് തുക കൈമാറി രണ്ടാംഘട്ടം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വച്ച് ഇന്ന് സംസ്ഥാന പ്രസിഡണ്ട് കെ ഗിരീഷ് പട്ടാമ്പി ഡോക്ടർ മനോജിന് തുക കൈമാറി. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട്. ഷാജി ദർശന, ജില്ലാ സെക്രട്ടറി. ബാബു അലിയാസ്, ജില്ലാ ട്രഷറർ. വിബീഷ് വിസ്മയ. ജില്ലാ ജോയിൻ സെക്രട്ടറി. ചന്ദ്രൻ മുദ്ര, സുകുമാരൻ എം, മനോജ് ചൈതന്യ, കെ ആർ രമേശ്, ഹരിഗോവിന്ദൻ രവി കുളക്കാട്, മാധവൻ എന്നീ ജില്ലാ നേതാക്കളും പങ്കെടുത്തു. നിർധനരായ 100 പേർക്ക് പുറമേ സംഘടനയിലെ മെമ്പർമാരായ മൂന്നുപേർക്കും കുടുംബങ്ങളായ രണ്ടുപേർക്കും പ്രത്യേക സഹായം നൽകുന്നുണ്ട്.
വളരെ സന്തോഷപൂർവ്വം നന്ദി അറിയിക്കുന്നു എട്ട്
മേഖലകൾക്കും സംസ്ഥാന കമ്മിറ്റിക്കും നിർധനരായ രോഗികളെ സഹായിക്കാൻ മനസു കാണിച്ച ജില്ലയിലെ മെമ്പർമാർക്കും ജില്ലാകമ്മിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു