എ കെ പി എ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി "ട്രിവാൻഡ്രം പ്രീമിയർ ലീഗ് സീസൺ 1" ജില്ലാ തല ക്രിക്കറ്റ് ടൂർണമെൻ്റ് ആക്കുളം ബെല്ലിൻ ടർഫിൽ വച്ച് 2023 ജൂലൈ 18ന് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 8 ടീമുകൾ മാറ്റുരച്ച മത്സരം അക്ഷരാർത്ഥത്തിൽ ആവേശകരമായിരുന്നു. ഫോട്ടോപാർക് ഡിജിറ്റൽ പ്രസ്സ്, തിരുവനന്തപുരം സ്പോൺസർ ചെയ്ത ഡൽഫിൻ ഫ്രാൻസിസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും + ₹30000 ക്യാഷ് പ്രൈസും നേടി തിരുവനന്തപുരം നോർത്ത് മേഖല ടീം ഒന്നാം സ്ഥാന വിജയികളായി. രണ്ടും മൂന്നും സ്ഥാനങ്ങളിൽ വി കെ ഗംഗാധരൻ & പുഷ്പമ്മ മെമ്മോറിയൽ, ഈസി സ്റ്റുഡിയോ എവർറോളിംഗ് ട്രോഫിക്കൊപ്പം യഥാക്രമം രെത്ന ക്രിയേഷൻസ് ₹20000, പാരമൗണ്ട് ഡിജിറ്റൽ പ്രസ്സ് ₹10000 ക്യാഷ് അവാർഡും നേടി നെയ്യാറ്റിൻകര, നെടുമങ്ങാട് മേഖലകൾ വിജയകിരീടം ചൂടി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മാൻ ഓഫ് ദ് മാച്ച്, മാൻ ഓഫ് ദ് സീരീസ്, ബെസ്റ്റ് ക്യാച്ച്, ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ ജില്ലാ പ്രസിഡൻ്റ് എം എസ് അനിൽ കുമാർ, ജില്ലാ സെക്രട്ടറി ആർ വി മധു, ജില്ലാ ട്രഷറർ ജി സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറി ഹേമേന്ദ്രനാഥ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പ്രശാന്ത് തോപ്പിൽ, സതീഷ് കവടിയാർ, ജില്ലാ ക്ലബ് കോഓർഡിനേറ്റർ വിജയ സാരഥി എന്നിവർ വിജയികൾക്ക് വിതരണം ചെയ്തു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More