തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ചടങ്ങിൽ ജില്ലാ പ്രസിഡൻറ് ശ്രീ എം എസ് അനിൽകുമാർ അധ്യക്ഷത വഹിക്കുകയും തുടർന്ന് ജില്ലാ സെക്രട്ടറി ശ്രീ ആർ വി മധു സ്വാഗതം പറയുകയും ചെയ്തു. ജോസഫ് ചെറിയാൻ സാറിൻറെ അനുസ്മരണവും ഐഡി കാർഡ് വിതരണ ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറി ശ്രീ ഹേമേന്ദ്ര നാഥ് അവർകൾ നിർവഹിച്ചു. തുടർന്ന് മുൻ സംസ്ഥാന പ്രസിഡണ്ടും സാന്ത്വനം കമ്മിറ്റി ചെയർമാനുമായ ശ്രീ ഗിരീഷ് പട്ടാമ്പി അവർകൾ സംഘടനാ ക്ലാസ് നടത്തി. എ കെ പി എ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ വേണുഗോപാൽ അവർകൾ മുൻ സംസ്ഥാന പ്രസിഡണ്ടും സാന്ത്വനം കമ്മിറ്റി ചെയർമാനായ ശ്രീ ഗിരീഷ് പട്ടാമ്പി അവർകളെ പൊന്നാട അണിയിച്ച് ആദരിക്കുകയും സംസ്ഥാന സെക്രട്ടറി ഹേമേന്ദ്ര നാഥിനെ ജില്ലാ പ്രസിഡണ്ട് ശ്രീ എം എസ് അനില്‍ കുമാര്‍ പൊന്നാട നൽകി ആദരിച്ചു . സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ വിജയൻ മണക്കാട് ശ്രീ സതീഷ് കവടിയാർ ശ്രീ പ്രശാന്ത് തോപ്പിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ജില്ലയുടെ ട്രഷറർ ആയ ശ്രീ സന്തോഷ് നന്ദി പറഞ്ഞുകൊണ്ട് പരിപാടികൾ വൈകിട്ടും മൂന്നുമണിയോടുകൂടി അവസാനിപ്പിച്ചു