എ കെ പി എ 38- മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സ്നേഹ വിരുന്നും

എ കെ പി എ 38- മത് സംസ്ഥാന  സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ  കൂപ്പൺ  നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സ്നേഹ വിരുന്നും

എ കെ പി എ 38- മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സ്നേഹ വിരുന്നും തിരുവനന്തപുരം വൈഎംസിഎ ഹാളിൽ വച്ച് 10.02.2023 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നടന്നു. ശ്രീ ഉണ്ണികൃഷ്ണൻ നായരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ശ്രീ ഗിരീഷ് പട്ടാമ്പി അധ്യക്ഷതയും, സ്വാഗതസംഘം ജനറൽ കൺവീനർ കെ എച്ച് അനിൽ കുമാർ സ്വാഗതവും നടത്തി. സംസ്ഥാന പ്രസിഡന്റ് ശ്രീ സന്തോഷ് ഫോട്ടോ വേൾഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ സി ജോൺസൺ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ജനീഷ് പാമ്പൂർ മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ വിജയൻ മാറാഞ്ചേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സമ്മേളനത്തിൻ്റെ വിജയത്തിനായി സഹകരിച്ച സ്പോൺസർമാരായ ഫോട്ടോപാർക്ക് കളർ ലാബ് ഗ്രൂപ്പിൻ്റെ എം ഡി ശ്രീ സ്റ്റാൻലി, കഴക്കൂട്ടം അശ്വതി കളർ ലാബ് എം ഡി ശ്രീ അനിൽ, ചുങ്കത്ത് ജുവല്ലറി ജനറൽ മാനേജർ ശ്രീ ഷാനവാസ് എന്നിവരെ ആദരിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്ലാസുകൾ നയിച്ച ശ്രീ സുഭാഷ് മണക്കാട്, ശ്രീ ശ്രീകുമാർ കാട്ടാക്കട, സമ്മേളന ദിവസത്തെ പ്രകടനത്തിന് മുന്നിലായി ബൈക്ക് കണ്ണുകെട്ടി ഓടിച്ച ശ്രീ സതീഷ് ഒയാസിസ് എന്നിവരെയും ആദരിച്ചു. ഒന്നാം സമ്മാനമായ ആൾട്ടോ കാറിന്റെ താക്കോൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ സന്തോഷ് ഫോട്ടോ വേൾഡ് കൈമാറി. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്കൂട്ടർ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസി ജോൺസൺ കൈമാറി. മൂന്നും നാലും അഞ്ചും സമ്മാനങ്ങൾ ആയ ലാപ്ടോപ്പ് മൊബൈൽ സൈക്കിൾ എന്നിവ യഥാക്രമം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ജെനീഷ് പാമ്പൂർ, മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ വിജയൻ മാറഞ്ചേരി, മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ ഗിരീഷ് പട്ടാമ്പി എന്നിവർ വിജയികൾക്ക് കൈമാറി. 5 സ്വർണ നാണയങ്ങൾ പ്രോത്സാഹന സമ്മാനം ലഭിച്ചവർക്ക് നൽകി. ജില്ലാ പ്രസിഡൻ്റ് ശ്രീ എം എസ് അനിൽ കുമാർ ജില്ലാ സെക്രട്ടറി ശ്രീ ആർ വി മധു വനിതാ കോർഡിനേറ്റർ ശ്രീമതി ധന്യ എന്നിവർ ആശംസകൾ അർപ്പിക്കുകയും. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളന വേദിയിൽ തിരുവാതിര അവതരിപ്പിച്ച വനിതകൾക്കും, മറ്റു കലാ പരിപാടികൾ അവതരിപ്പിച്ചവർക്കും ഉപഹാരം നൽകി. സംസ്ഥാന സമ്മേളനത്തിന്റെ ഫിനാൻസ് കൺവീനർ ശ്രീ സതീഷ് കവടിയാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സ്നേഹ വിരുന്നോടെ ചടങ്ങ് പൂർത്തിയായി.

© 2018 Photograph. All Rights Reserved | Design by Xianinfotech