blog-image
15
Nov
2023

39ാo മത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 39ാo മത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പി.കെ ഗിരീഷ് നഗറിൽ നിലമ്പൂർ ഹൻഷാസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേൾഡ് ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർമാർക്ക് ഇ എസ് ഐ ആനുകൂല്യം അനുവദിക്കുക, ക്ഷേമനിധിയുടെ അംശാദായ വർധനക്ക് ആനുപാതികമായി ആനുകൂല്യം വർധിപ്പിക്കുക, മേപ്പാടി-മുണ്ടേരി മലയോര ഹൈവേ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയമായി അവതരിപ്പിച്ചു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ഗഫൂർ റിനി അധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ് വിജയൻ മാറഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ.സി ജോൺസൺ സംഘടനാ റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി യുസഫ് കാസിനോ ബൈലോ അവതരണവും നടത്തി. സംസ്ഥാന സെക്രട്ടറി സജീഷ് മണി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജി റോഷിത്, രാഗം സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ പി.ആർ.ഒ സുരേഷ് ചിത്ര അനുശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി സുജിത് കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ മസൂദ് മംഗലം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് ലൈവ് സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വി.എസ് നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More