39ാം മലപ്പുറം ജില്ലാ സമ്മേളനം

39ാം മലപ്പുറം ജില്ലാ സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39ാം മലപ്പുറം ജില്ലാ സമ്മേളനം എൻ രാജഗോപാലൻ നഗറിൽ നിലമ്പൂർ ഒ. സി.കെ ഓഡിറ്റോറിയത്തിൽ നിലമ്പൂർ എം.എൽ.എ പി വി അൻവർ ഉദ്ഘാടനം ചെയ്തു.രക്തദാന ക്യാമ്പ് ഡോക്ടർ പ്രവീണയും , ഫോട്ടോ പ്രദർശനം ആര്യാടൻ ഷൗക്കത്തും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗഫൂർ റിനി അധ്യക്ഷനായിരുന്നു. നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലിം എസ്എസ്എൽസി പ്ലസ് ടു ജേതാക്കൾക്ക് അവാർഡ് നൽകി.എ കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി എസി ജോൺസൺ ആമുഖ പ്രഭാഷണവും ,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജയൻ മാറഞ്ചേരി,സംസ്ഥാന സെക്രട്ടറിമാരായ സജീഷ് മണി, യൂസഫ് കാസിനോ , സംസ്ഥാന സാന്ത്വനം ചെയർമാൻ ഗിരീഷ് പട്ടാമ്പി,നിലമ്പൂർ മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, വ്യാപാര സമിതി ജില്ലാ കമ്മിറ്റി അംഗം നാസർ കെ , മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് യു. നരേന്ദ്രൻ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെജി രോഷിത്, രാഗം സുരേഷ്, വനിതാ വിംഗ് കോഡിനേറ്റർ പി കെ റഹീന, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുജിത് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ മസൂദ് മംഗലം നന്ദിയും രേഖപ്പെടുത്തി. ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൻസൂർ കൂത്രാടൻ, രണ്ടാം സ്ഥാനം നേടിയ അഭിലാഷ് വിശ്വ , മൂന്നാം സ്ഥാനം നേടിയ നാസർ എടപ്പാൾ, പ്രോത്സാഹന സമ്മാനം നേടിയ ബഷീർ കാടേരി, ഉണ്ണി പാലത്തിങ്കൽ, ഹരി മൃദുല , രജിൻ ആർ ഷൂട്ട് , റനിഷ് എന്നിവർക്ക് അവാർഡ് നൽകി. മികച്ച മേഖലയും ജില്ലയിൽ ആദ്യം മെമ്പർഷിപ്പ് പൂർത്തീകരിച്ച മേഖലയ്ക്കുമുള്ള അവാർഡ് എടപ്പാൾ മേഖലയും , മികച്ച രണ്ടാമത്തെ മേഖല വേങ്ങരയും . അങ്ങാടിപ്പുറവും കരസ്ഥമാക്കി.ഫോട്ടോഗ്രാഫി വിവിധ മത്സരങ്ങളിൽ വിജയിച്ച ജേതാക്കൾക്കുള്ള അവാർഡുകളും നൽകി. നിലമ്പൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നായി ഒരു വനിതയടക്കം 25 പേർ രക്തദാനം നൽകി.നിലമ്പൂർ പട്ടണത്തിൽ പ്രകടനവും മെമ്പർമാർക്ക് വേണ്ടി എക്സിബിഷനും , അസിം കോമാച്ചിയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു. വൈകിട്ട് മെമ്പർമാരുടെ കലാപരിപാടികളും നടന്നു

© 2018 Photograph. All Rights Reserved | Design by Xianinfotech