ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ. കെ. പി. എ ) സുൽത്താൻ ബത്തേരി മേഖല സമ്മേളനം സുൽത്താൻ ബത്തേരി വ്യാപാര ഭവനിൽ നടന്നു.മേഖല വൈസ് പ്രസിഡന്റ് സുനീഷ് ദർശന അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് വി. വി രാജു ഉദ്ഘാടനം ചെയ്തു. നവംബർ 17 ന് മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ സമ്മേളനവും, ഡിസംബർ 18,19,20 തീയതികളിൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വച്ച് സംസ്ഥാന സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ വച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.നിത്യേന യാത്രാക്ലെശം അനുഭവിക്കുന്ന വയനാട് ചുരം റോഡിന് ഒരു ബദൽ പാത യാഥാർത്ഥ്യമാക്കണമെന്നും, വയനാട് മെഡിക്കൽ കോളേജ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്ത ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ മടക്കിമലയിലെ ഭൂമിയിൽ പണിയണമെന്നും, ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം പൂർണമായും പിൻവലിക്കണമെന്നും റെയിൽവേയുടെ പിങ്ക് ബുക്കിൽ ഇടം നേടിയ നഞ്ചൻകോട് നിലമ്പൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജോയി ഗ്രേസ്,അനീഷ് പി ജെ, സാജൻ ബത്തേരി,എം. കെ സോമൻ, ബാബു കെ.ടി, തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ വച്ച് പുതിയ പ്രസിഡന്റായി സാജൻ ബത്തേരി, സെക്രട്ടറി സജീവ് R, ട്രഷറർ ആയി ബാബു കെ. ടി തുടങ്ങിയവരെയും തെരഞ്ഞെടുത്തു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More