എ.കെ.പി.എ മേഖല സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

എ.കെ.പി.എ മേഖല സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) മേഖല സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന കല്‍പ്പറ്റ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി രാജു ഉദ്ഘാടനം ചെയ്തു. ബിനോജ് എം മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ, സംസ്ഥാന സമ്മേളനങ്ങളുടെ പോസ്റ്റര്‍ പ്രകാശനം നടത്തി. നവംമ്പര്‍ 17ന് മുട്ടില്‍ ജില്ലാ സമ്മേളനവും ഡിസംബര്‍ 18,19,20 ഇടുക്കി തൊടുപുഴയില്‍ സംസ്ഥാന സമ്മേളനവും നക്കും. പി.ജെ അനീഷ്, ജോയ് ഗ്രേസ്, സോമസുന്ദരം, പി ബാസ്‌ക്കരന്‍, സത്യേന്ദ്രനാഥ്, എന്‍ രാമാനുജന്‍, ജേക്കബ് എന്നിവര്‍ സംസാരിച്ചു. ആര്‍ രഞ്ജിത്ത് സ്വാഗതവും എ.ജി ജിയോ നന്ദിയും പറഞ്ഞു. സത്യേന്ദ്രനാഥ് പ്രസിഡന്റും കെ.വി സനീഷ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech