ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയൊമ്പതാമത് വൈത്തിരി മേഖലാ സമ്മേളനം എകെപിഎ വയനാട് ജില്ലാ പ്രസിഡണ്ട് വി.വി.രാജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പ്രജീഷ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം സംസ്ഥാന ജനറൽ കൺവീനർ ജോയ് ഗെയ്സ് മുഖ്യ പ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി ജോഷി ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. എകെപിഎ ജില്ലാ സെക്രട്ടറി അനീഷ് നിയോ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം.കെ. സോമസുന്ദരൻ, ജില്ലാ കമ്മറ്റി അംഗം കെ.കെ. ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖലയിലെ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ ആദരിച്ചു. പ്രജീഷ് മംഗലത്ത് പ്രസിഡണ്ട്, ദീപക്ക് ആർ വൈസ് പ്രസിഡണ്ട് ഷിനിൽ തോമസ് സെക്രട്ടറി മുസ്തഫ.പി.ജോ സെക്രട്ടറി ജോഷി ക്രിസ്റ്റി ട്രഷറർ, ജില്ലാ കമ്മറ്റി അംഗങ്ങളായി എം.കെ. സോമസുന്ദരൻ, കെ.കെ.ജേക്കബ് എന്നിവരെ 2023 - 24 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മേഖലാ ട്രഷറർ ജലീൽ പാലൊളി നന്ദി പ്രകാശിപ്പിച്ചു.