എ കെ പി എ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ സാറിന്റെ ഇരുപത്തി മൂന്നാമത് അനുസ്മരണവും ജില്ലാതല ഐഡി കാർഡ് വിതരണവും

എ കെ പി എ സ്ഥാപക  പ്രസിഡന്റ് ജോസഫ് ചെറിയാൻ സാറിന്റെ ഇരുപത്തി മൂന്നാമത് അനുസ്മരണവും ജില്ലാതല ഐഡി കാർഡ് വിതരണവും

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ കെ പി എ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ സാറിന്റെ ഇരുപത്തി മൂന്നാമത് അനുസ്മരണവും ജില്ലാതല ഐഡി കാർഡ് വിതരണവും 15.3.2023, ൽ മാവേലിക്കര പി. ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ വൈകിട്ട് മൂന്ന് മണിക്ക് നടന്നു. ഐ..ഡി കാർഡ് വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട സി.ശ്രീജിത്ത് സി.ഐ (മാവേലിക്കര പോലീസ് സ്റ്റേഷൻ) നിർവഹിച്ചു. ജോസഫ് സാർ അനുസ്മരണ പ്രഭാഷണം മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.ബി.രവീന്ദ്രൻ നടത്തി.ജില്ലാ പ്രസിഡന്റ് ശ്രീ സാനുഭാസ്കർ അധ്യക്ഷത വഹിച്ചു. ശ്രീ കൊച്ചു കുഞ്ഞു ചാക്കോ സ്വാഗതം ആശംസിച്ചു. സംസ്ഥാന സ്വാശ്രയ സംഘം കോഡിനേറ്റർ ബി. ആർ. സുദർശനൻ സംസ്ഥാന അപ്പീൽ കമ്മിറ്റി അംഗം ശ്രീ.ബൈജു ശലഭം ജില്ലാ വൈസ് പ്രസിഡന്റ് മാരായ ആർ. ഉദയൻ, ശ്രീ.ആന്റണി ജോസഫ്, ജില്ലാ ജോ: സെക്രട്ടറിമാരായ ജോണി ജോസഫ് പി.ടി ഹരീഷ്, മോഹനൻ പിള്ള എന്നവർ സംസാരിച്ചു.

© 2018 Photograph. All Rights Reserved | Design by Xianinfotech