ചാരുംമൂട് മേഖല ഫോട്ടോഗ്രാഫി ക്ലബ്ബ് ഉദ്ഘാടനം

ചാരുംമൂട് മേഖല ഫോട്ടോഗ്രാഫി ക്ലബ്ബ് ഉദ്ഘാടനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബിൻറെ ഉദ്ഘാടനവും ഫോട്ടോഗ്രാഫി ക്ലാസും 2023 ജനുവരി 31 ഉച്ചയ്ക്ക് 3:00 മണിക്ക് ചാരുംമൂട് മിനികോൺഫ്രൻസ് ഹാളിൽ മേഖല പ്രസിഡൻറ് ശ്രീ.ഷാൽ വിസ്മയുടെ അധ്യക്ഷതയിൽ സംസ്ഥാന ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ ശ്രീ. ബി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ശ്രീ. സാനു ഭാസ്കർ, ജില്ലാ ഫോട്ടോ ക്ലബ്ബ് കോർഡിനേറ്റർ ശ്രീ.ബൈജു ശലഭം എന്നിവർ ആശംസകൾ നേർന്നു.മേഖല സെക്രട്ടറി സലീൽ ഫോട്ടോ പാർക്ക് സ്വാഗതം പറഞ്ഞു. മേഖല ക്ലബ്ബ് കോർഡിനേറ്റർ ശ്രീ ഷാജി ഡേലൈറ്റ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ. സുഷമൻ കടവിൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു . അദ്ദേഹത്തിൻറെ ചിത്രങ്ങളുടെ പ്രദർശനം പങ്കെടുത്ത അംഗങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു. അതോടൊപ്പം ഷാജി ഡേലൈറ്റിന്റെ ചിത്രങ്ങളും ജയൻ ദേവപ്രിയ വരച്ച പെയിൻറിങുകളുടെ പ്രദർശനവും നടന്നു. സംസ്ഥാന പ്രസിഡൻറ് സന്തോഷ് ഫോട്ടോവേൾഡിൽ നിന്നും ആദ്യ അപേക്ഷ മേഖല പ്രസിഡൻറ് ഏറ്റുവാങ്ങി ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു. അംഗങ്ങൾക്ക് വളരെയേറെ പ്രയോജനകരമായ photography ക്ലാസ്സ്‌ എടുക്കുകയും അവരുടെ ചോദ്യങ്ങൾക്കു കൃത്യമായും വ്യക്തമായും മറുപടി നൽകുക യും ചെയ്ത ശ്രീ സുഷമൻ കടവിലിനെ സംസ്ഥാന പ്രസിഡന്റ് ശ്രീ സന്തോഷ്‌ ഫോട്ടോവേൾഡും മേഖല പ്രസിഡന്റ് ഷാൽ വിസ്മയയും ചേർന്ന് ആദരിച്ചു ചടങ്ങിന് മേഖല ട്രഷറർ ശ്രീ.ബിജു ആർ.ബി നന്ദി രേഖപ്പെടുത്തി.

© 2018 Photograph. All Rights Reserved | Design by Xianinfotech