ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല നോർത്ത് മേഖല പത്തിരിപ്പാല യൂണിറ്റിന്റെ 38ആം വാർഷിക സമ്മേളനം സെപ്റ്റംബർ 21ന് ഉച്ച ഭക്ഷണത്തിനു ശേഷം മങ്കര NSS ഹാളിൽ വെച്ചു നടന്നു.
പ്രകാശ് സൂര്യയുടെ പതാക ഗാനത്തോടെ അധ്യക്ഷൻ ചിഞ്ചുരാജ് പതാക ഉയർത്തി സമ്മേളന പരിപാടികൾ ആരംഭിച്ചു.
ജയപ്രകാശ് മണ്ണൂർ അനുശോചനവും നിഷാദ് അമൻസ് സ്വാഗതവും പറഞ്ഞു..
38ആം പത്തിരിപ്പാല യൂണിറ്റ് വാർഷിക സമ്മേളനം മേഖല പ്രസിഡന്റ് ശ്രീ ബിജു അഞ്ജന ഉദ്ഘാടനം നിർവഹിച്ചു.
നോർത്ത് മേഖല സെക്രട്ടറി രാമചന്ദ്രൻ മലമ്പുഴ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, മേഖലാ ഇൻചാർജ്
ഷിയാ കൊടുവായൂർ
സാന്ത്വനം കരട് രൂപരേഖ യൂണിറ്റിൽ അവതരിപ്പിച്ചു,
യൂണിറ്റ് സെക്രട്ടറിയുടെ ആഭാവത്തിൽ പ്രകാശ് സൂര്യ യൂണിറ്റ് വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറുടെ ആഭാവത്തിൽ ചിഞ്ചുരാജ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു,
ചർച്ചകൾക്കും മറുപടിക്കും ശേഷം റിപ്പോർട്ടും കണക്കും കയ്യടിച്ചു പാസാക്കി.. യൂണിറ്റ് നിരീക്ഷകനായ KK ജയപ്രകാശിന്റെ നേതൃത്വത്തിൽ 2022-2023 പ്രവർത്തനവർഷത്തെ പുതിയ യുണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.....
2022-23 വർഷത്തെ പത്തിരിപ്പാല ഭാരവാഹികൾ
പ്രസിഡൻ്റ്: ചിഞ്ചു രാജ്
വൈ. പ്രസി: ഷംസു വർണ്ണം
സെക്രട്ടറി : അനീഷ് ബാബു
ജോ.സെക്ര : ജിത്തു
ട്രഷറർ. : നൗഫൽ
PRO. : ലതിക
മേഖലകമ്മിറ്റി അംഗങ്ങൾ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More