ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചക്കരക്കൽ മേഖല കമ്മിറ്റിയുടെ 38 മത് വാർഷിക സമ്മേളനം ചക്കരക്കല്ല് സ്വീറ്റ് സോൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സമ്മേളനം ബഹുമാനപ്പെട്ട എ കെ പി എ കണ്ണൂർ ജില്ല പ്രസിഡണ്ട് ശ്രീ: രാജേഷ് കരള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എ വിനോദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ: ഷിബു രാജ് എസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ശ്രീ : ദിനീഷ് സ്വാഗതവും മേഖല ജോയിൻ സെക്രട്ടറി ശ്രീ ജിനീഷ് എ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചടങ്ങിൽ സർവശ്രീ: കെ വി വിനയകൃഷ്ണൻ( സംസ്ഥാന കമ്മിറ്റി അംഗം), സിനോജ് മാക്സ്( ജില്ലാ ട്രഷറർ ), കെ വി സഹദേവൻ( ജില്ലാ വൈസ് പ്രസിഡണ്ട്), ഷജിത്ത് മട്ടന്നൂർ( ജില്ലാ ജോയിൻ സെക്രട്ടറി), വി വി അബ്ദുൽ മുത്തലിബ് ( ജില്ലാ PRO ), ടി സി പ്രവീൺ ( ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ), പി വി അനിൽകുമാർ ( ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ), പി പി ശശികുമാർ( മേഖല ട്രഷറർ ), വി പുഷ്പരാജൻ ( ജില്ലാ കമ്മിറ്റി മെമ്പർ ) എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതാക്കളെ ആദരിക്കൽ, ഓണാഘോഷത്തോടനുബന്ധിച്ച് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനദാനം, വിദ്യാഭ്യാസ അവാർഡ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിന് നന്ദി പ്രകാശനം നടത്തിക്കൊണ്ട് മേഖല ട്രഷറർ പി പി ശശികുമാർ സംസാരിച്ചു.