blog-image
07
Oct
2022

IRITTI MEKHALA CONFERENCE - 2022

Kannur

"പ്രിയ സഹപ്രവർത്തകരെ, ഓൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (AKPA)ഇരിട്ടി മേഖലസമ്മേളനം 07-10-2022 ന് ഇരിട്ടി M2h ഓഡിറ്റോറിയത്തിൽ നടന്നു. മേഖല പ്രസിഡന്റ് ശ്രീ. വിവേക് നമ്പ്യാർ പതാക ഉയർത്തുകയും അധ്യക്ഷത വഹിക്കുകയും ചെയ്‌ത വാർഷിക സമ്മേളനം ജില്ലാപ്രസിഡണ്ട് ശ്രീ രാജേഷ് കരേള ഉത്ഘാടനം നിർവഹിക്കുകയും സംഘടന തുടങ്ങാനിരിക്കുന്ന സാന്ത്വനം പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു . മേഖല വൈസ് പ്രസിഡണ്ട്ശ്രീ:ബിനോയ്‌ ശിവൻ സ്വാഗതവും,ഈ കാലയളവിൽ മരണപ്പെട്ട സാംസ്‌കാരിക, കലാ രംഗത്തുള്ളവർ, ജനപ്രതിനിധികൾ, മുൻ മന്ത്രിമാർ, നമ്മെ വിട്ടുപിരിഞ്ഞ AKPA മെമ്പർമാർ , അവരുടെ കുടുംബഅംഗങ്ങൾ എന്നിവരുടെ ദേഹവിയോഗത്തിൽ മേഖല കമ്മിറ്റി അംഗം ജിസ്സൺ ജോർജ് അനുശോചനം രേഖപ്പെടുത്തി. AKPA കണ്ണൂർ ജില്ലാ സെക്രട്ടറി ഷിബു രാജ് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ഗ്രൂപ്പ്‌ ഇൻഷുറൻസിനെക്കുറിച്ച് അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്രസീഡിയത്തിന് മുൻപാകെ മേഖല സെക്രട്ടറി ശ്രീ.ജോയ് പടിയൂർ ഈ കാലയളവിലുള്ള മേഖലയുടെ പ്രവർത്തന റിപ്പോർട്ട്‌ വായിക്കുകയും, മേഖല ട്രഷറർ ശ്രീ. സുരേഷ് നാരായൺ വരവ് -ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.മേഖല ഇൻചാർജും ആയ ശ്രീ. വിനയകൃഷ്ണൻ,ജില്ലാ ട്രഷറർ ശ്രീ.സിനോജ് മാക്സ്,ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. ഷജിത്ത് മട്ടന്നൂർ, ജില്ലാ കമ്മിറ്റി അംഗം ജോർജ് രചന, സ്വാശ്രയ സംഘം സബ് കോഡിനേറ്റർ അഭിലാഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ഈ കാലയളവിൽ കലാ കായിക രംഗത്തു പ്രത്യേക വ്യക്തിമുദ്രകൾ പ്രകടിപ്പിച്ച മേഖയിലെ മെമ്പർമാരായ സിനോജ്, ഷജിത്ത്, അനീഷ്, സാബിൻദാസ് എന്നിവരെ അനുമോദിക്കുകയും, മേഖലയിൽ ഈ കഴിഞ്ഞ വർഷം മികച്ച യൂണിറ്റ് ആയി തിരഞ്ഞെടുത്ത മട്ടന്നൂർ യൂണിറ്റിനും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഉളിക്കൽ യൂണിറ്റിനും ഉള്ള പുരസ്‌കാരം നൽകുകയുണ്ടായി. മേഖല ജോ. സെക്രട്ടറി ഷിന്റോ തോമസ് സമ്മേളനത്തിൽ നന്ദി പറഞ്ഞു. ദേശീയ ഗാനമാലപിച്ചതിന് ശേഷം സമ്മേളനം സമാപിച്ചു. 2022-23വർഷത്തെ പുതിയ ഭാരവാഹികളായി മനോജ്‌ ചിത്രം -പ്രസിഡണ്ട്‌, ജോയ് പടിയൂർ -സെക്രട്ടറി , ബിനോയ്‌ ശിവൻ - ട്രഷറർ, വൈസ് പ്രസിഡന്റ് - പ്രദീപ് മാളൂട്ടി, ജോയിന്റ് സെക്രട്ടറി -ദിലീപ് കുമാർ ജില്ലാ കമ്മിറ്റി അംഗങ്ങൾ : മനോജ്‌, ജോയ്, ബിനോയ്ശിവൻ,ജോർജ് രചന,സിനോജ് മാക്സ്, ഷജിത്ത് മട്ടന്നൂർ, സുരേഷ് നാരായൺ, വിവേക് നമ്പ്യാർ. ഇരിട്ടി മേഖല സമ്മേളനം നല്ല രീതിയിൽ പര്യവസാനിപ്പിക്കാൻ കൂടെ സഹരിച്ച ജില്ലാ ഭാരവാഹികൾക്കും, മേഖല ഇഞ്ചാർജർക്കും, യൂണിറ്റ് ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് പ്രതിനിധികൾ എന്നിവർക്കും ഇരിട്ടി മേഖല കമ്മിറ്റിയുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More