"എ. കെ. പി. എ ധർമശാല യൂണിറ്റ് സമ്മേളനം കല്യാശ്ശേരി CRC ഹാളിൽ വച്ച് മേഖല പ്രസിഡന്റ് സുമേഷ് മഴൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഷിജുബ് എംവി സ്വാഗതം പറഞ്ഞു . യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിറ്റ് മെമ്പർ വർണ കരുണന്റെ മകൾ റിയ രേവതി, പ്രശാന്തിന്റെ മകൾ ദേവനന്ദ എന്നിവരെ അനുമോദിച്ചു. ജില്ലാ തല ഫോട്ടോഗ്രഫി മത്സരത്തിൽ പ്രോത്സാഹനസമ്മാനം നേടിയ വിനീത് നെല്ലിയൊടിനെയും മുദ്ര രഞ്ജിയെയും ആദരിച്ചു. സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി ജിമേഷ് കുമാർ അവതരിപ്പിച്ചു ചടങ്ങിൽ ആർ കെ രഞ്ജിത്ത്, ഓപ്പൽ രാധാകൃഷ്ണൻ, സുഹാസൻ എം, ചന്ദ്രൻ മാവിച്ചേരി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിറ്റ് ട്രെഷറർ ശ്രീജിത്ത് ടി. പി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് മനു പാക്കൻ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് ജോ. സെക്രട്ടറി കനക സുരേഷ് നന്ദി പറഞ്ഞു."
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More