എ കെ പി എ പെരുമ്പ നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനം പയ്യന്നൂർ ചേംബർ ഹാളിൽ വെച്ച് മേഖല പ്രസിഡൻ്റ് വിനോദ് പിവി ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡൻ്റ് ധനേഷ് മണി പതാക ഉയർത്തിയതോടെ സമ്മേളനം തുടക്കം കുറിച്ചു.ചടങ്ങിൽ ദീപു പത്മ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി ജയറാം കെ , വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഷിജു ഐഷക്, വരവ് ചെലവ് കണക്ക് അനീഷ് കുമാർ എന്നിവർ അവതരിപ്പിച്ചു. ചടങ്ങിൽ ഷാജി.എം . പയ്യന്നൂർ, പ്രതീഷ് ചുണ്ട ,പ്രമോദ് ലയ , സുഭാഷ് എം.വി, അനീഷ് കുമാർ കെ , അജയൻ ക്ലാസിക് ,മനോജ് കാർത്തിക ,അശോക് കുമാർ പുറച്ചേരി , ഷിജു. കെ.വി, നിധീഷ് കുമാർ , മനേഷ് മോഹൻ , പ്രേംരാജ് കാരാട്ട്, വിനോദ് ഫോട്ടോ മാക്സ് ,ബിജു പഴയങ്ങാടി എന്നിവർ ആശംസ പറഞ്ഞു . ചടങ്ങിന് ഷിജു ഐഷക് സ്വാഗതവും ധൻരാജ് വീനസ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി ധനേഷ് മണി(പ്രസിഡൻ്റ് ) ,വിനു കോറോം ( വൈസ് പ്രസിഡൻ്റ് ), ഷിജു ഐഷക് (സെക്രട്ടറി ), ദീപു പത്മ (ജോ:സെക്രട്ടറി), അനീഷ് കുമാർ (ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു .അജയൻ ക്ലാസിക് ,സുഭാഷ് എം വി , കൃഷ്ണദാസ് മാധവി , ദിജു വീനസ് എന്നിവരെ മേഖല കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More