"ചെറുപുഴ എംസ് ഹാളിൽ വച്ച് നടന്ന AKPA യൂണിറ്റ് സമ്മേളനം AKPA കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീ രാജേഷ് കരേള ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് തങ്കച്ചൻ മീന്തുള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സോജി ഡ്രീംസ് സ്വാഗതം ആശംസിച്ചു . യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ഷോബിൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സ്പോർട്സ് മേഖലയിൽ നിരവധി സമ്മാനങ്ങൾ നേടിയ യൂണിറ്റ് മെമ്പർ ശ്രീ റോയി പി ടി യെ മേഖല പ്രസിഡൻ്റ് ശ്രീ വിനോദ് പി വി പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് മേഖല സെക്രട്ടറി ശ്രീ ജയറാം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റിൻ്റെ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സോജി ഡ്രീംസ് അവതരിപ്പിച്ചു.ഈ വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ വിനോഷ് മാത്യൂ അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും യോഗം ചർച്ച ചെയ്ത് പാസ്സാക്കി. തുടർന്ന് ഈ വർഷത്തെ യൂണിറ്റ് ഭാരവാഹികളെ യൂണിറ്റ് ഇൻചാർജ് പ്രമോദ് ലയ, PRO അനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രസിഡിയം തിരഞ്ഞെടുത്തു. പ്രസിഡൻ്റ്- തങ്കച്ചൻ മീന്തുള്ളി, സെക്രട്ടറി- ജീകുട്ടൻ,വൈസ് പ്രസിഡൻ്റ്- ബോണി, ജോയിൻ്റ് സെക്രട്ടറി - ഷോബിൻ, ട്രഷറർ സന്തോഷ് മാനസം എന്നിവരെ പുതിയ ഭരണ സമിതി ഭാരവാഹികൾ ആയി സമ്മേളനം തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി അംഗങ്ങളായി പ്രസിഡൻ്റിനും, സെക്രട്ടറിക്കും പുറമെ രാജേഷ് കരേള, പ്രതീഷ് ചുണ്ട , സജി ചുണ്ട എന്നിവരെ നാമനിർദ്ദേശം ചെയ്തു.പുതിയ ഭരണ സമിതിക്ക് ആശംസകൾ അറിയിച്ച് മേഖല ട്രഷറർ പ്രതീഷ് ചുണ്ട, ജില്ലാ കമ്മിറ്റിയംഗം സജി ചുണ്ട , യൂണിറ്റിലെ മുതിർന്ന അംഗങ്ങൾ എന്നിവർ സംസാരിച്ചു. സന്തോഷ് മാനസം. സംഘടനാ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുക, മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുക , ടൂറിസം സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നി ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപെട്ടു. നിയുക്ത യൂണിറ്റ് സെക്രട്ടറി ജീകുട്ടൻ സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തി .ദേശീയ ഗാനത്തോടെ എല്ലാം കൊണ്ടും ഗംഭീരമായിരുന്ന യൂണിറ്റ് സമ്മേളനം സമാപിച്ചു."