blog-image
30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് സമ്മേളനം തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളിൽ വച്ച് മേഖല പ്രസിഡണ്ട് സുമേഷ് മഴൂർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി ആദർശ് കാഞ്ഞിരങ്ങാട് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് റിജിൽ കാഞ്ഞിരങ്ങാട് അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിറ്റ് മെമ്പർ ശാന്തകുമാർ കെ വി യുടെ മകൾ പാർവണ ശാന്ത കുമാർ, എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച യൂണിറ്റ് മെമ്പർ ദിലീഷ് കുമാർ പരിയാരത്തിന്റെ യും വിനീത ദിലീഷിന്റെയും മകൾ അനൗഷ്ക ദിൽ, വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ പങ്കെടുത്ത അവാർഡുകൾ കരസ്ഥമാക്കിയ ദിലീഷ് കുമാർ പരിയാരം,ധനലക്ഷ്മി ബാങ്ക് നടത്തിയ ചിത്ര രചന ക്യാമ്പിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ യൂണിറ്റ് വൈസ് പ്രസിഡണ്ടിന്റെ മകൻ നവസൂര്യ പി, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യൂണിറ്റ് മെമ്പർ ഷാജി എം എന്നിവരെ യൂണിറ്റ് ഇൻ ചാർജ് വിനോദ് കെ അനുമോദിച്ചു. ജില്ലാ കമ്മിറ്റി അംഗം വിനീഷ് കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ചടങ്ങിൽ ജില്ലാ കമ്മറ്റി അംഗം ചന്ദ്രൻ മാവിച്ചേരി, മേഖല PRO വിഷ്ണു പൂക്കോത്ത്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിതീഷ് തറമ്മൽ എന്നിവർ സംസാരിച്ചു, യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു യൂണിറ്റ് ട്രഷറർ ഷിബിൻ കെ വി മഴുർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് നവീൻ രാജ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ അജയകുമാർ നെല്ലിപ്പറമ്പ ( പ്രസിഡന്റ് ), ആദർശ് കാഞ്ഞിരങ്ങാട്(വൈസ് പ്രസിഡണ്ട്), ഷിബിൻ കെ വി മഴൂർ( സെക്രട്ടറി), നിതീഷ് തറമ്മൽ ( ജോ: സെക്രട്ടറി ),റിജിൽ കാഞ്ഞിരങ്ങാട് ( ട്രഷറർ ) മേഖലാ കമ്മിറ്റി അംഗങ്ങൾ അജയകുമാർ നെല്ലിപ്പറമ്പ ഷിബിൻ കെ വി മഴൂർ ചന്ദ്രൻ മാവിച്ചേരി സുമേഷ് മഴൂർ ദിലീഷ് കുമാർ പരിയാരം ചന്ദ്രൻ അഖിൽ വിഷ്ണു പൂക്കോത്ത്"

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More