മണ്ണാർക്കാട് മേഖല മണ്ണാർക്കാട് യൂണിറ്റ് വാർഷിക സമ്മേളനം

മണ്ണാർക്കാട് മേഖല മണ്ണാർക്കാട് യൂണിറ്റ് വാർഷിക സമ്മേളനം

എ കെ പി എ മണ്ണാർക്കാട് യൂണിറ്റിൻ്റെ 38-ാം വാർഷിക സമ്മേളനം മുതിർന്ന അംഗങ്ങളായ യൂണിറ്റ് അധ്യക്ഷൻ ജയപ്രകാശ് പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു .തുടർന്ന് ജയപ്രകാശ് ജെ പി യുടെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാ പ്രസിഡൻ്റായിരുന്ന അശ്വതി നാരായണൻ്റെ അനുസ്മരണത്തോടെ ആരംഭിച്ച യോഗം മേഖല പ്രസിഡൻ്റ് റഹീം തെങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. അശ്വതി നാരായണൻ അനുസ്മരണം ,കൃപാ കൃഷ്ണൻകുട്ടിയും, മുഖ്യ പ്രഭാഷണം ജില്ലാ പ്രസിഡൻ്റ് റഫീക്ക് മണ്ണാർക്കാടും ,സംഘടനാ റിപ്പോർട്ട് മേഖലാ ജോ: സെക്രട്ടറി പ്രവീൺ വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഷിജോ ഷ് മെഴുംകുംപാറ വരവു ചിലവു കണക്ക് യൂണിറ്റ് ട്രഷറർ വിനു സോഡിയാക്കും നിർവ്വഹിച്ചു .റിപ്പോർട്ടും വരവു ചിലവു കണക്കും യോഗം അംഗീകരിക്കുകയും ചെയ്തു .ശാരീരിക അവശതകൾക്കിടക്കും ,മുതിർന്ന നേതാക്കളായ കൃപാ കൃഷ്ണൻകുട്ടി ,ഹംസ ഡി ലൈറ്റ് എന്നിവരുടേയും ,രാധാകൃഷ്ണൻ ഫോട്ടോ ലാൻ്റ് ,നാസർ ഡിലൈറ്റ് ,എന്നിവരുടെയും സാന്നിദ്ധ്യം സമ്മേളനത്തിന് ആവേശം നൽകി ,തീർച്ചയായും നമ്മൾ ഇന്ന് അനുഭവിക്കുന്ന ,തൊഴിൽ പരമായ അവകാശങ്ങളും ,ആനുകൂല്യങ്ങളും ഇതേപോലെ നമ്മുടെ മുൻപേ നടന്ന ഇവരുടെയൊക്കെ പ്രവർത്തനഫലമാണ് . ചർച്ചകൾക്കും മറുപടികൾക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 2022-23 പ്രവർത്തന വർഷത്തിലെ യൂണിറ്റ് ഭാരവാഹികളായി പ്രസിഡൻ്റ് അനീഷ് എക്സ്ട്രീം ,വൈസ് പ്രസിഡൻ്റ് വിനു സോഡിയാക് ,സെക്രട്ടറി രഞ്ജിത്ത് ,ജോയിൻ്റ് സെക്രട്ടറി സുധീഷ് മണ്ണാർക്കാട് ,ട്രഷറർ നാരായണൻ കുട്ടി ,പി.ആർ .ഒ . സുരേഷ് സഞ്ജൽ.എന്നി വരേയും മേഖല കമ്മിറ്റി അംഗങ്ങളായി ,റഫീക്ക് മണ്ണാർക്കാട് ,ബാലു ഫോട്ടോൺ, നാരായണൻകുട്ടി ,ഷിജോഷ് മെഴുകുംപാറ, എന്നിവരേയും തെരഞ്ഞെടുത്തു. മേഖലാ പി.ആർ .ഒ ബാലു ഫോട്ടോൺ സ്വാന്തനം പദ്ധതിയുടെ കരട് റിപ്പോർട്ട് അവതരിപ്പിക്കുകയും ,, രാധാകൃഷ്ണൻ ഫോട്ടോ ലാൻ്റ് ,കെ.കെ ജയപ്രകാശ് ,അനീഷ് എക്സ്ട്രീം , നാരായണൻകുട്ടി എന്നിവർ സംസാരിച്ചു പുതിയ സെക്രട്ടറി രഞ്ജിത്ത് നന്ദി പറയുകയും ദേശീയ ഗാനത്തോടെ യോഗനടപടികൾക്ക് സമാപനമായി"

© 2018 Photograph. All Rights Reserved | Design by Xianinfotech