തൃത്താല യൂണിറ്റ് സമ്മേളനം

തൃത്താല യൂണിറ്റ് സമ്മേളനം

ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ തൃത്താല യൂണിറ്റ് വാർഷിക സമ്മേളനവും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ആലൂർ യുവജന വായനശാലയിൽ വെച്ച് നടന്നു. സുധി ഇമ പ്രാർത്ഥന ചൊല്ലി തുടങ്ങിയ ചടങ്ങിൽ, മേഖല ട്രെഷറർ ഫഹദ് പടിഞ്ഞാറങ്ങാടി സ്വാഗതവും, യൂണിറ്റ് സെക്രട്ടറി ഗിരീഷ് ആലൂർ അനുശോചനവും ആദരാഞ്ജലികളും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ്‌ രജീഷ് കൊടിക്കുന്ന് ന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം തൃത്താല മേഖല പ്രസിഡന്റ്‌ സുനിൽ കൂഴൂർ ഉദ്ഘാടനം ചെയ്തു.
തൃത്താല മേഖല സെക്രട്ടറി ഷംനാദ് മാട്ടായ സംഘടനാ റിപ്പോർട്ട്‌ വായിച്ചു. സംസ്ഥാന PRO മുദ്ര ഗോപി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും, തൃത്താല മേഖല ഇൻ-ചാർജ്ജുമായ ശ്രീ ബാബു അലിയാസ് സ്വാന്തനം പദ്ധതി വിശദീകരണവും, ജില്ലാ കമ്മിറ്റി അംഗവും, തൃത്താല മേഖല ക്ഷേമനിധി ഇൻ-ചാർജ്ജുമായ ശ്രീ പാമ്പാവാസൻ തൃത്താല ക്ഷേമനിധി കാർഡ് വിതരണവും ചെയ്തു. തുടർന്ന് യൂണിറ്റ് സെക്രട്ടറി ഗിരീഷ് ആലൂർ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് ട്രെഷറർ ഷാജി സഫ കണക്കും അവതരിപ്പിച്ച് ചർച്ചക്ക് വച്ചു. വിശദമായ ചർച്ചകൾക്ക് മേഖല സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾ മറുപടി പറഞ്ഞു. തുടർന്ന് യോഗം റിപ്പോർട്ടും കണക്കും കൈ അടിച്ചു പാസ് ആക്കി.


യൂണിറ്റ് ഭാരവാഹികൾ
 • പ്രസിഡന്റ്‌ : ഗിരീഷ് ആലൂർ
 • വൈസ് പ്രസിഡന്റ്‌ : ഷഫീഖ്
 • സെക്രട്ടറി : രജീഷ് കൊടിക്കുന്ന്
 • ജോയിന്റ് സെക്രട്ടറി : മുരളി തണ്ണീർക്കോട്
 • ട്രഷറർ : ഷാജി സഫ
 • യൂണിറ്റ് PRO : സുബിൻ ആലൂർ


 • കൂടാതെ മുദ്ര ഗോപി,പമ്പാവാസൻ തൃത്താല,ഫഹദ് പടിഞ്ഞാറങ്ങാടി,സനൂപ് കുമ്പിടി,സഞ്ജീവ് വരോട്ട്എന്നിവരെ മേഖല കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു.
  യൂണിറ്റിൽ പ്രസിഡന്റ്‌ ആയി രണ്ടു വർഷം പൂർത്തിയാക്കിയ രജീഷ് കൊടിക്കുന്ന് ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും, തൃത്താല മേഖല ഇൻ-ചാർജ്ജുമായ ശ്രീ ബാബു അലിയാസ് യൂണിറ്റിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ മെമ്പർമാർക്കും യൂണിറ്റിന്റെ സ്നേഹോപഹാരമായി പേനയും നൽകി.
  മേഖല വൈസ് പ്രസിഡന്റ്‌ സനൂപ് കുമ്പിടി നന്ദി പറഞ്ഞതോടുകൂടി യോഗനടപടികൾ അവസാനിപ്പിച്ചു.

  © 2018 Photograph. All Rights Reserved | Design by Xianinfotech