എ കെ പി എ തിരുവനന്തപുരം ജില്ലയുടെ 40 ആം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ശ്രീവിദ്യാധിരാജ സ്മാരകം എൻഎസ്എസ് കരയോഗം മന്ദിരം വെങ്ങാനൂർ ഇന്നലെ 18.09.2024 ബഹുമാനപെട്ട ജില്ലാ പ്രസിഡന്റ് ശ്രീ എം എസ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ സ്വാഗതം ആശംസിക്കുകയും രൂപീകരണത്തിന്റ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുൻ ജില്ലാ വൈസ് പ്രസിഡന്റും വെങ്ങാനൂർ യൂണിറ്റിലെ മുതിർന്ന അംഗവുമായ ശ്രീ വേണുഗോപാൽ (സ്വാമിജി ) നിലവിളക്കു തെളിയിച്ചു.തുടർന്ന് ജില്ലാ സെക്രട്ടറി ആ ർ വി മധു സ്വാഗത സംഘത്തിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ് അജിത് സാഗ ജോയിന്റ് സെക്രട്ടറി സാരഥി, ജില്ലാ ട്രഷരർ സന്തോഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് ശങ്കർ സാബുസീലി,സതീഷ് കവടിയാർ,എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് വെങ്ങാനൂർ മേഖല പ്രസിഡന്റ് ശ്രീ സനൽ കുമാർ കൃതജ്ഞത പറഞ്ഞുകൊണ്ട് യോഗ നടപടികൾ അവസാനിച്ചു യോഗത്തിൽ എല്ലാ മേഖല പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും വെങ്ങാനൂർ യൂണിറ്റിലെ അംഗങ്ങളും സന്നിഹിതരായിരുന്നു