എ.കെ.പി.എ തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം. ഫുഡ് ഹൗസ് ഹാളിൽ നടന്ന സമ്മേളനം. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഹരി കീഴാറ്റൂർ അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികളിൽ SSLC ക്ക് ഉന്നത വിജയം നേടിയവരെ മേഖല സെക്രട്ടറി കെ. രഞ്ജിത്ത് അനുമോദിക്കുകയും,മേൽകമ്മറ്റി റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടന്ന ബെഞ്ച് പ്രസിൽ മൂന്നാം സ്ഥാനം നേടിയ യൂണിറ്റ് അംഗം രാജേഷ് പട്ടുവത്തിന്റെ മകൾ അമൃത രാജേഷിനുള്ള ഉപഹാരം സംസ്ഥാന ട്രഷർ ഉണ്ണി കൂവോട് നൽകി. യൂണിറ്റ് സെക്രട്ടറി അനുശാന്ത് കെ.എം യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് ട്രഷർ ഉഷ ദിനേശൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. യൂണിറ്റ് ഇൻ ചാർജ് ബാബു പ്രണവം, ഗോപാലൻ അപ്സര, പ്രദിപ് കുമാർ, പി. പ്രേംനാഥ് എന്നിവർ സംസാരിച്ചു. 2024_24 വർഷത്തേക്കുള ഭാരവാഹികളായി ഹരി കീഴാറ്റൂർ : സെക്രട്ടറി, ഉഷദിനേശൻ : ജോ. സെക്രട്ടറി, പ്രേംനാഥ് : പ്രസിഡൻ്റ്, രഞ്ജിത്ത് ഗോപിനാഥ് : വൈ. പ്രസിഡണ്ട്, നീരജ് ലക്ഷ്മണൻ : ട്രഷറർഎന്നിവരെ തിരഞ്ഞെടുത്തു. മേഖലാകമ്മിറ്റി അംഗങ്ങളായി ഉണ്ണി കൂവോട്, രഞ്ജിത്ത് കെ, ഗോപാലൻ അപ്സര, പ്രേംനാഥ്, ഹരികീഴാറ്റൂർ, സോണി ജോസഫ് എന്നിവരെ തെരഞ്ഞെടത്തു.