എ കെ പി എ കണ്ണൂർ വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം കണ്ണൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ കണ്ണൂർ വെസ്റ്റ് യൂണിറ്റ് 40ാം വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ.ഫാറൂഖിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. പ്രജിത്ത് കണ്ണൂർ ഉദ്ഘാടനം ചെയ്തു. മേൽ കമ്മിറ്റി റിപ്പോർട്ട് മേഖല സെക്രട്ടറി ശ്രി.പ്രകാശ് സാഗർ അവതരിപ്പിച്ചു. മേഖല പ്രസിഡണ്ട് ശ്രീ.രാഗേഷ് ആയിക്കര, മേഖല ട്രഷറർ ശ്രീ.സുധർമൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് ഇൻ ചാർജ് ശ്രീ.രാജീവൻ ലാവണ്യ സമ്മേളനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചു. സമ്മേളനത്തിന് ശ്രീ സാജിദ് സ്വാഗതവും, ശ്രീ. ചന്ദ്രൻ നന്ദിയും നിർവഹിച്ചു. പുതിയ ഭാരവാഹികളായി പ്രസി : ശ്രീ.ചന്ദ്രൻ, വൈസ് പ്രസി : ആൽഫ്രഡ് ഫെർണ്ണാണ്ടസ്സ്, സെക്രട്ടറി : ശ്രി. സാജിദ്, ജോ.സെക്രട്ടറി : ശ്രീ. ഗിരീശൻ, ട്രഷറർ : ശ്രീ. പ്രദീപൻ എന്നിവരെ തിരഞ്ഞെടുത്തു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More