സർക്കാർ ആനുകൂല്യങ്ങൾക്കുള്ള ഫോട്ടോകൾ സറ്റുഡിയോകളിൽ നിന്നും എടുക്കണമെന്ന് എ കെ പി എ മാതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു മാതമംഗലം : ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ മാതമംഗലം യൂണിറ്റ് സമ്മേളനം മാതമംഗലം വ്യാപാരി ഭവനിൽ പ്രത്യേകം തയ്യാറാക്കിയ പ്രതീഷ് ചുണ്ട നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡൻ്റ് നിതീഷ് കല്ലിങ്കൽ പതാക ഉയർത്തി. AKPA യുടെ തൂവെള്ള കൊടികൾ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയായ പ്രതീഷ് ചുണ്ട നഗറിൽ മാടായി മേഖല പ്രസിഡൻ്റ് മനോജ് കാർത്തിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മാതമംഗലം യൂണിറ്റ് പ്രസിഡൻ്റ് നിതീഷ് കല്ലിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി രഞ്ജിത്ത് പഴയങ്ങാടി അവതരിപ്പിച്ചു. ഒരു വർഷത്തെ യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ജിൻസ് ടി എം ഉം വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ രജീഷ് ചന്ദ്രനും അവതരിപ്പിച്ചു. അനുശോചനപ്രമേയം മനോജ് എൻവി, സംഘടനാ പ്രമേയം നവീൻ ആർ എന്നിവരും അവതരിപ്പിച്ചു. യൂണിറ്റിലെ 2024-25 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പ് യൂണിറ്റ് ഇൻചാർജ് അനിഷ് കുമാർ വരണാധികാരിയായി നിർവ്വഹിച്ചു. സമ്മേളനത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് മേഖല ട്രഷറർ വിനോദ് സി, മേഖല ജോ.സെക്രട്ടറി ഷനോജ് മേലേടത്ത്, പി ആർ ഒ ഭരതൻ കെ ടി, പഴയങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് വത്സൻ മുള്ളിക്കൽ എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി സ്വാഗതവും ഷൈലജ കുറുവാട് നന്ദിയും പറഞ്ഞു. 2024 - 25 വർഷത്തെ പുതിയ ഭാരവാഹികളായി ജിൻസ് ടി എം (പ്രസിഡൻ്റ്) രജീഷ് കെ വി (സെക്രട്ടറി) സനീഷ് കെ (ട്രഷറർ) മനോജ് എൻ വി (വൈസ് പ്രസിഡൻ്റ്) ഷൈലജ കെ (ജോ സെക്രട്ടറി) നവീൻ ആർ (പി ആർ ഒ) എന്നിവരെ തിരഞ്ഞെടുത്തു.