AKPA കണ്ണൂർ - അഴീക്കോട് യൂണിറ്റ് വാർഷിക സമ്മേളനം വൻകുളത്ത് വയൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് റഫീക്കിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡണ്ട് രാഗേഷ് ആയിക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സ്വഗതം പറഞ്ഞ ചടങ്ങിൽ മേഖലാ സെക്രട്ടറി പ്രകാശ് സാഗർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് ജില്ലാ കമ്മിറ്റി അംഗം വത്സൻ അഴീക്കോട്, മേഖലാ ട്രഷറർ സുധർമൻ(യൂണിറ്റ് ഇൻ ചാർജ്) എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രജീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രാജേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പ്രസാദ് (വൈസ് പ്രസിഡണ്ട്) അനുശോചനവും രേഖപ്പെടുത്തി. ചർച്ച മറുപടിക്ക് ശേഷം യൂണിറ്റ് ഇൻ ചാർജ് സുധർമന്റെ നേതൃത്വത്തിൽ 2024- 25 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ- വേണുഗോപാൽ (പ്രസിഡണ്ട്) പ്രസാദ് കെ പി (വൈസ് പ്രസിഡണ്ട്) രാജേഷ് കെ (സെക്രട്ടറി) പ്രദീപൻ കെ വി (ജോ: സെക്രട്ടറി) രജീഷ് കളേഴ്സ് (ട്രഷറർ) മേഖലാ കമ്മിറ്റി: വത്സൻ അഴീക്കോട്. യൂണിറ്റ് ട്രഷറർ രാജേഷ് നന്ദിയും പറഞ്ഞു ദേശീയ ഗാനത്തോടെ യൂണിറ്റ് സമ്മേളനം സമാപിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More