blog-image
10
Sep
2024

PERUMBA UNIT CONFERENCE

Kannur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാല്പതാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പയ്യന്നൂർ മേഖലയിലെ മൂന്നാമത്തെ യൂണിറ്റ് സമ്മേളനം പയ്യന്നൂർ പെരുമ്പ യൂണിൽ നടന്നു. AKPA പയ്യന്നൂർ-പെരുമ്പ യൂണിറ്റ് വാർഷികസമ്മേളനം 10-09-2024 ന് പ്രതീഷ് ചുണ്ട നഗറിൽ (ചേമ്പർ ഹാൾ പയ്യന്നൂർ) വെച്ച് യൂണിറ്റ് പ്രസിഡൻ്റ് വിനു കോറോത്തിൻ്റെ അദ്ധ്യക്ഷതയിൽ മേഖലപ്രസിഡൻ്റ് കൃഷ്ണദാസ് മാധവി ഉദ്ഘാടനം ചെയ്തു. സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി പ്രമോദ് ലയ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ദീപു പത്മ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സദൻ കണ്ടോത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഷാജി ഫോക്കസ്(ജില്ലാ എക്സിക്യൂട്ടീവ് അംഗം) സുഭാഷ് എൻ വി (മേഖലാ ട്രഷറർ), പത്മനാഭൻ വർണ്ണം, (മേഖലവൈസ് പ്രസിഡണ്ട് ) , വിനോദ് ഫോട്ടോമാക്സ്, (മേഖല ജോയിൻസെക്രട്ടറി), ദിജു വീനസ് (മേഖലാ പി.ആർ.ഒ ), തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ വിനു കോറോം (പ്രസിഡണ്ട്.) ഷിജിൽ കണ്ടോത്ത് (വൈസ് പ്രസിഡണ്ട്) ദീപു പത്മ (സെക്രട്ടറി) കൃഷ്ണകുമാർ (ജോ : സെക്രട്ടറി) സദൻ കണ്ടോത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More