blog-image
06
Sep
2024

PALLIKKUNNU UNIT CONFERENCE

Kannur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാൽപ്പതാമത് സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂർ മേഖലയിലെ രണ്ടാമത്തെ സമ്മേളനം തളാപ്പ് "ONEES WELES" ൽ വെച്ച് പള്ളിക്കുന്ന് യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡണ്ട് പ്രേമാനന്ദൻറെ അധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് രാഗേഷ് ആയിക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖലാ സെക്രട്ടറി പ്രകാശ് സാഗർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ കമ്മിറ്റി അംഗം വത്സൻ അഴീക്കോട് മേഖലാ ട്രഷറർ സുധർമൻ, മേഖലാ പിആർഒ ശ്രീജിത്ത്, മുൻ യൂണിറ്റ് പ്രസിഡണ്ട് രജീഷ് പി വി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയസൂര്യ സാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു സുനിത (വൈസ് പ്രസിഡണ്ട്) അനുശോചനവും രേഖപ്പെടുത്തി. ചർച്ച മറുപടിക്ക് ശേഷം യൂണിറ്റ് ഇൻ ചാർജ് വത്സൻ അഴീക്കോടിന്റെ നേതൃത്വത്തിൽ 2024- 25 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ പ്രേമാനന്ദൻ കെ (പ്രസിഡണ്ട്) സുനിത പി (വൈ. പ്രസിഡണ്ട്) ജയസൂര്യ സാബു (സെക്രട്ടറി) സജിത്ത് കെ (ജോ.സെക്രട്ടറി) മേഖലാ കമ്മിറ്റി അംഗങ്ങൾ. പ്രേമാനന്ദൻ, ജയസൂര്യ സാബു, ശ്രീജിത്ത് സി സാബു കെ ബി തുടങ്ങിയവർ.. ദേശീയ ഗാനത്തോടെ യൂണിറ്റ് സമ്മേളനം സമാപിച്ചു.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More