AKPA പയ്യന്നൂർ മേഖലയിലെ ആദ്യ യൂണിറ്റ് സമ്മേളനം സമാപിച്ചു. വെസ്റ്റ് യൂണിറ്റ് സമ്മേളനം പയ്യന്നൂർ ചേമ്പർ ഹാളിലെ പ്രതീഷ് ചുണ്ട നഗറിൽ യൂണിറ്റ് പ്രസിഡൻ്റ് എൻ. ഗണേഷിൻ്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് കൃഷ്ണദാസ് മാധവി ഉദ്ഘാടനം ചെയ്തു . സംഘടന റിപ്പോർട്ട് മേഖലാ സെക്രട്ടറി പ്രമോദ് ലയ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പ്രസീത.കെ.വി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബൈജു കെ യൂ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഷാജി ഫോക്കസ് (ജില്ലാ എക്സിക്യൂട്ടീവ് അംഗം) മേഖലാ ട്രഷറർ സുഭാഷ് എം വി, മേഖല വൈസ് പ്രസിഡൻ്റ് പത്മനാഭൻ വർണ്ണം, മേഖലാ ജോ: സെക്രട്ടറി വിനോദ് ഫോട്ടോമാക്സ്, മേഖലാ പി. ആർ. ഒ ദിജു വീനസ് , മുൻ ജില്ലാ സെക്രട്ടറി സതീഷ് മംഗല്യ എന്നിവർ സംസാരിച്ചു , പുതിയ ഭാരവാഹികൾ ജനാർദ്ധനൻ ഷാഡോ (പ്രസിഡൻ്റ്) ബൈജു.കെ. (വൈസ് പ്രസിഡൻ്റ്) ഗണേഷ് എൻ. (സെക്രട്ടറി) രാജേഷ് ഇന്ദ്ര ജോ. സെക്രട്ടറി) പ്രസീത.കെ. വി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More