കൊല്ലം ജില്ല: അംശാദായം വർധിപ്പിക്കുകയും, അനുകൂല്യങ്ങൾ വർധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ക്ഷേമനിധി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റ് ചുറ്റി ജില്ലാ ക്ഷേമനിധി ഓഫീസ് മുന്നിൽ സമാപിച്ചു. തുടർന്ന് ധർണ്ണ സമരം ആരംഭിച്ചു. എ കെ പി എ ജില്ലാ പ്രസിഡന്റ് പി.മണിലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞുകൊണ്ട് മുൻ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. എ കെ ടി എ സംസ്ഥാന ജനറൽ സെക്രട്ടറി NC ബാബു മുഖ്യപ്രഭാഷണം നടത്തി. എ കെ പി എ സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ സുരേന്ദ്രൻ വള്ളിക്കാവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയൻ, അനിൽ എ വൺ, ജോയ് ഉമ്മന്നൂർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബാബു ഓസോൺ, സന്തോഷ് ആരാമം, ജില്ലാ ജോ. സെക്രട്ടറിമാരായ കവിത അശോക്, സനീഷ് പുനലൂർ, ജില്ലാ ട്രഷർ അരുൺ പനയ്ക്കൽ, ജില്ലാ PRO നവാസ് കുണ്ടറ, മുൻ സംസ്ഥാന സെക്രട്ടറി പ്രമോസ്, ജില്ല മുൻ പ്രസിഡന്റ് EA കാദർ, ജില്ലാ വെൽ ഫെയർ ഫണ്ട് ചെയർമാൻ രാജശേഖരൻ നായർ, സ്പോർട്സ് കൺവീനർ ബെൻസിലാൽ, ഫോട്ടോഗ്രാഫി ക്ലബ് കോഡിനേറ്റർ സജീവ് തഴുത്തല, 9 മേഖലാ സെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ക്ഷേമനിധി കോഡിനേറ്റർ ജിജോ പരവൂർ നന്ദിയും പറഞ്ഞു.