blog-image
03
Sep
2024

CHITTUR കൊടുവായൂർ യൂണിറ്റ് സമ്മേളനം.

Palakkad

കൊടുവായൂർ യൂണിറ്റ് സമ്മേളനം.. ആൾ കേരള ഫോട്ടോ അസോസിയേഷൻ കൊടുവായുർ യൂണിറ്റ് നാല്പതാമത് സമ്മേളനം കൊടുവായൂർ ഹാളിൽ യൂണിറ്റ് സെക്രട്ടറി ഹരി വിനായക സ്വാഗതം പറയുകയും യൂണിറ്റ് പ്രസിഡണ്ട് പതാക ഉയർത്തുകയും ചെയ്തു തുടക്കം കുറിച്ചു. സമ്മേളനം ബേബി രഞ്ജുഷയുടെ പ്രാർത്ഥനയോടെ തുടങ്ങി. പി ആർ ഓ രാജേഷ് അനുശോചനവും, യൂണിറ്റ് ജോയിന്റ് സെക്രട്ടറി കണ്ണൻകുട്ടി സ്വാഗതവും അറിയിച്ചു.. യൂണിറ്റ് പ്രസിഡണ്ട് സുജിത്ത് അധ്യക്ഷനായി. മേഖലാ പ്രസിഡണ്ട് ശ്രീ രാജേഷ് ചിന്നൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശിഷ്ട വ്യക്തികളെ ആദരിച്ചു. മേഖലാ പ്രസിഡണ്ട് രാജേഷിനെ യൂണിറ്റ് പ്രസിഡണ്ട് സുജിത്തും മേഖലാ സെക്രട്ടറി മുജീബിനെ, യൂണിറ്റ് സെക്രട്ടറി ഹരി വിനായകയും, മേഖലാ ട്രഷറർ ബിനു കുനിശ്ശേരി, ജില്ലാ വെൽഫെയർ ചെയർമാൻ ഷിയാ നോവൽറ്റി, യൂണിറ്റ് ഇൻ ചാർജർ രതീഷ് കരിപ്പോട് എന്നിവരെ യൂണിറ്റ് ട്രഷറർ സുധാകരനും മൊമെന്റോ നൽകി ആദരിച്ചു.. മേഖല റിപ്പോർട്ട് മേഖലാ സെക്രട്ടറി മുജീബ് നോവലിറ്റിയും യൂണിറ്റ് വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഹരി വിനായകയും അവതരിപ്പിച്ചു. വാർഷിക കണക്ക് യൂണിറ്റ് ട്രഷറർ സുധാകരൻ അവതരിപ്പിച്ചു. ചർച്ചയും മറുപടിയും നടന്നു. തുടർന്ന് റിപ്പോർട്ടും കണക്കും കയ്യടിച്ചു പാസാക്കി.. യൂണിറ്റ് ഇൻ ചാർജർ രതീഷ് കരിപ്പൊടിന്റെ നിയന്ത്രണത്തിൽ 2024-25 കാലയളവിലേക്ക് പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.. വെൽഫെയർ ചെയർമാൻ ഷിയാ നോവലിറ്റി,മേഖലാ ട്രഷറർ ബിനു കുനിശ്ശേരി, മേഖലാ വൈസ് പ്രസിഡണ്ട് ജി പി കൊടുവായൂർ എന്നിവർ ചടങ്ങിന് ആശംസകൾ നൽകി.. തുടർന്ന് സമ്മാനക്കൂപ്പൺ നറുക്കെടുത്തു.. വിജയികൾക്കുള്ള സമ്മാനം യൂണിറ്റ് ഭാരവാഹികൾ വിതരണം ചെയ്തു.. യൂണിറ്റ് ട്രഷറർ കെ സുധാകരൻ നന്ദി അറിയിച്ചു.. ഭക്ഷണത്തിനുശേഷം ദേശീയഗാനത്തോടുകൂടി സമ്മേളനത്തിന് സമാപനമായി... പുതിയ ഭാരവാഹികൾ. പ്രസിഡന്റ് - സുജിത്ത് വൈസ് പ്രസിഡണ്ട് - രാജേഷ് സെക്രട്ടറി _രമേശ്, ജോയിന്റ് സെക്രട്ടറി- കണ്ണൻകുട്ടി, ട്രഷറർ - സുധാകരൻ, PRO - അനന്തൻ മേഖലാ കമ്മിറ്റിയിലേക്ക്. ഷിയാ, മുജീബ്, ബിനു, ജെ പി, ഹരിവിനായക. യൂണിറ്റ് അംഗങ്ങൾ. സുനിത,ഷിനീഷ്.

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More