blog-image
03
Sep
2024

പാലക്കാട് സൗത്ത് മേഖല ടൗൺ യൂണിറ്റ്

Palakkad

ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് സൗത്ത് മേഖല ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം 3/ 9/ 2024 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് പ്രസിഡൻ്റ് ഹരീഷ് പരമേശ്വർ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ഹരീഷ് പരമേശ്വരന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ദീപക് ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് സബ് കമ്മിറ്റി തിരഞ്ഞെടുത്തു. സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി വിനേഷ് മയൂഖ അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി അനീഷ് യുവയും, കണക്ക് ട്രഷറർ പ്രസാദും നിർവഹിച്ചു. യൂണിറ്റ് നിരീക്ഷകൻ സെൽവൻ സൂര്യയുടെ അധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, ജില്ലാ കമ്മിറ്റി അംഗം മോഹൻദാസ്, ശിവദാസ് പൊരിയനി, മേഖലാ വൈസ് പ്രസിഡൻ്റ് ഹൃദിൽ എന്നിവർ സംസാരിച്ചു. മേഖലാ സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്തു. സെക്രട്ടറി ലിജോയ് അനുശോചനവും അശോകൻ സ്വാഗതവും പറഞ്ഞു. ദേശീയ ഗാനത്തോടെ സമ്മേളന പരിപാടികൾ അവസാനിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് പ്രസാദ്, വൈസ് പ്രസിഡൻ്റ് കുമാർ സെക്രട്ടറി ഹരീഷ് പരമേശ്വർ ജോയിൻ സെക്രട്ടറി അനീഷ് യുവ ട്രഷറർ ലിജോയ് P R O വിദ്യാമംഗള മേഖല കമ്മിറ്റിയിലേക്ക് മോഹൻദാസ്, ശിവദാസ് പൊരിയാനി, ഉണ്ണി ഡിസയർ, ഹൃദിൽ എന്നിവരെ തിരഞ്ഞെടുത്തു.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More