മണ്ണാർക്കാട് മേഖലയിൽ കല്ലടിക്കോട് യൂണിറ്റിന്റെ 40 ാം വാർഷിക യൂണിറ്റ് സമ്മേളനം സമാപിച്ചു. ഇന്ന് 3:30 ന്(ബെന്നി ജോർജ് നഗർ ) കല്ലടിക്കോട് റോട്ടറി ക്ലബ്ബിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ രതീഷ് വിസ്മയ സംഘടനാ പതാക ഉയർത്തിയോടുകൂടി സമ്മേളനത്തിന് തുടക്കം കുറിച്ചു. മണ്ണാർക്കാട് മേഖലാ പ്രസിഡണ്ട് ശ്രീ ഷിജോഷ് മെഴുക്കുംപാറ 40അം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു... യൂണിറ്റ് പ്രസിഡൻറ് ശ്രീ രതീഷ് വിസ്മയ അധ്യക്ഷത വഹിച്ചു.. യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രവീൺ നീലിമ അനുശോചനം വായിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ ഹരിദാസ് സ്വാഗതം പറഞ്ഞു.. മേഖല സെക്രട്ടറി ശ്രി രാകേഷ് വിസ്മയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ വിനീഷ് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിച്ചു, യൂണിറ്റ് ട്രഷറർ ശ്രീമതി ശ്രീജ വാർഷിക കണക്ക് അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചയ്ക്കൊടുവിൽ ഭേദഗതികളോടെ റിപ്പോർട്ടും കണക്കും കയ്യടിച്ച് പാസാക്കി. തുടർന്ന് യൂണിറ്റിലെ എസ്എസ്എൽസി ,പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിറ്റ് മൊമെന്റോ നൽകി ആദരിച്ചു. മേഖലാ ട്രഷറർ ശ്രീ ബെന്നി ശില്പ, ജില്ലാ കമ്മിറ്റി അംഗം ശ്രീ സുജിത്ത് പുലാപ്പറ്റ, രാജാറാം പുണ്യ , കാഞ്ഞിരപ്പുഴ യൂണിറ്റ് അംഗം ശ്രി ഷിബു പൂജ , തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.. 2024/25 പ്രവർത്തന വർഷത്തെ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു... യൂണിറ്റ് പ്രസിഡൻറ് ശ്രീ വിനീഷ് വികെ വൈസ് പ്രസിഡൻറ് ശ്രീ രാജാറാം പുണ്യാ സെക്രട്ടറി ആൽബിൻ ജോയിൻ സെക്രട്ടറി ഹരിദാസൻ ട്രഷറർ ശ്രീമതി ശ്രീജ PRO ശ്യാം കൃഷ്ണൻ മേഖലാ കമ്മിറ്റിയിലേക്ക് രതീഷ് വിസ്മയ സുജിത്ത് പുലാപ്പറ്റ ബെന്നി ശില്പാ മഹേഷ് എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. നിയുക്ത പ്രസിഡൻറ് ശ്രീ വിനീഷ് നന്ദി പറഞ്ഞു . ദേശീയ ഗാനത്തോട് കൂടി നാല്പതാം കല്ലടിക്കോട് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു.