ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ശ്രീകണ്ഠപുരം യൂണിറ്റ് സമ്മേളനം എക്സ് സർവീസ് മെൻ ഹോളിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് ശ്രീഗണേഷ് പതാക ഉയർത്തി. സെക്രട്ടറി ആൻറണി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീഗണേഷിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ഷിബു രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രഞ്ജിത്ത് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം ജിമേഷ് കുമാർ, മേഖല ജോ: സെക്രട്ടറി വിഷ്ണു പൂക്കോത്ത്, യൂണിറ്റ് സ്വാശ്രയ സംഘം പ്രസിഡണ്ട് വിനീഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.യൂണിറ്റ് സെക്രട്ടറി റിപ്പോർട്ടും ട്രഷറർ മനു ചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സിബി വി.കെ നന്ദി പറഞ്ഞു. ജോ: സെക്രട്ടറി ദിനേശ് കുമാർ അനുശോചനം അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡണ്ട് : ശ്രീഗണേഷ് വൈസ് പ്രസിഡണ്ട് : ഉണ്ണികൃഷ്ണൻ സെക്രട്ടറി : സിനാജുദ്ദീൻ ജോ: സെക്രട്ടറി : ദിനേശ് കുമാർ ടി കെ ട്രഷറർ : ആൻറണി ജോസഫ്