ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ നാല്പതാം സമ്മേളന സ്വാഗത സംഘ രൂപീകരണം വടകര ജയ ഓഡിറ്റോറിയത്തിൽ വച്ച് AKPA ജില്ല പ്രസിഡന്റ് ശ്രീ. ജയൻ രാഗത്തിന്റെ അധ്യക്ഷതയിൽ വടകര മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. സതീശൻ പി. കെ ഉദ്ഘാടനം ചെയ്തു . ജില്ലാ ജോ. സെക്രട്ടറി ശ്രീ.കെ പുഷ്കരന്റെ പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്വാഗതം ജില്ലാ സെക്രട്ടറി ശ്രീ. ജിതിൻ വളയനാട് പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജനീഷ് പാമ്പൂർ, സംസ്ഥാന സാന്ത്വനം ചെയർമാൻ ശ്രീ. സജീഷ് മണി, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.വിനോദ് ദർശൻ, ജില്ലാ ട്രഷറർ ശ്രീ. കെ മധു, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. വി പി പ്രസാദ്, നാദാപുരം മേഖലാ പ്രസിഡന്റ് ശ്രീ. അജിത് കീർത്തി, ബാലുശ്ശേരി മേഖലാ പ്രസിഡന്റ് ശ്രീ. രാജേഷ് കെ കെ, വനിതാ കോർഡിനേറ്റർ ശ്രീമതി. ഷൈനി സജീഷ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.പി. രമേശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വടകര മേഖല പ്രസിഡന്റ് ശ്രീ. ബിനു ഫേമസിന്റെ നന്ദിയോട് കൂടി പരിപാടികൾ അവസാനിച്ചു.