"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40ാംമത് സമ്മേളനത്തോടനുബന്ധിച്ച കണ്ണൂർ മേഖലയിലെ ആദ്യ സമ്മേളനം കണ്ണൂർഈസ്റ്റ് യൂണിറ്റിൽ നടന്നു..... യൂണിറ്റ് പ്രസിഡൻറ് മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ മേഖലപ്രസിഡണ്ട് രാഗേഷ് ആയിക്കര സമ്മേളനംളഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെകട്ടറി സ്വാഗതവും പറഞ്ഞ ചടങ്ങിൽ മേഖല സെക്രട്ടറി പ്രകാശ് സാഗർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു..... സ്വാഗതം ആശംസിച്ചു കൊണ്ട് മേഖല ട്രഷറർ സുധർമ്മൻ, മേഖലജോ.സെക്രട്ടറി മൊയ്തു, തുടങ്ങിയവർ സംസാരിച്ചു യൂനിറ്റ് സെക്രട്ടറി റിപ്പോർട്ടും ട്രഷറർ മധുൾ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സന്തോഷ് കുമാർ അനുശോചനവും രേഖപ്പെടുത്തി....... ചർച്ച മറുപടിക്കു ശേഷം യൂനിറ്റ് ഇൻചാർജ്ജ് സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ 24. -25 വർഷത്തെപുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു... കമ്മിറ്റി അംഗങ്ങൾ -ശ്രീജേഷ് കണ്ണൻസ് (പ്രസിഡണ്ട് )മധുൾഎസ് (സിക്രട്ടറി) ,പ്രയോജ് വിജയൻ ( വൈ. പ്രസിഡണ്ട്), സന്തോഷ് കുമാർ (ജോ. സെക്രട്ടറി)ഹരീഷ് കെ.കെ ( ട്രഷറർ) മേഖലാ കമ്മിറ്റി അംഗങ്ങൾ - ശ്രീജേഷ് കണ്ണൻസ്, മധുൾ. എസ്,. ഹരീഷ്കെ.കെ,മോഹൻദാസ്, പി.പി. ജയകുമാർ, മുഹമ്മദ് ഷറീർ തുടങ്ങിയവർ...... ദേശീയഗാനത്തോടെ യൂനിറ്റ് സമ്മേളനം സമാപിച്ചു."