വാർഷിക സമ്മേളനം ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തലശ്ശേരി ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം മേഖല കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. സചീന്ദ്രൻ മനേക്കരയുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു ദിനേശൻ മൂന്നങ്ങാടി സ്വാഗതവും വിനേഷ് നെട്ടൂര് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിനോദ് മുക്കാളി, ശ്രീജൻ കൂരാറ , ഷിൻജിത് ഒളവിലം, രാജേഷ് പി.കെ, രമേഷ് പരിമഠം, സി.എം പവിത്രൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ വിനോദ് മുക്കാളി, രൂപേഷ് ശ്രീലകം , ഷിൻജിത് ഒളവിലം, എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാധാകൃഷ്ണൻ കൊളശ്ശേരി, സുധീർ ലിണ്ടാസ് എന്നിവർ പ്രോത്സാഹന സമ്മാനവും നേടി. ഭാരവാഹികൾ എം.ദിനേശൻ പ്രസിഡണ്ട്, ദിനേശൻ ആദിത്യ വൈ.പ്രസി സചീന്ദ്രൻ മനക്കര സെക്രട്ടറി പി.കെ.രാജേഷ് ജോ. സെക്ര കെ.പി.വിനേഷ് കുമാർ ഖജാൻജി മുസ്താക്ക് ഐ മാക്സ് പി ആർ ഒ"