ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി - ഗ്രീനൊവേഷൻ ടീം മാടായിപ്പാറയിൽ ശുചീകരണം നടത്തി. ജില്ലാ പ്രസിഡണ്ട് എസ് ഷിബു രാജ് അധ്യക്ഷത വഹിച്ച ചടങ്ങ് മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി.വി ധനലക്ഷ്മി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റഷീദ ഒടിയിൽ, വാർഡ് മെമ്പർ ശ്രീ.പി ജനാർദ്ദനൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രജിത്ത് കണ്ണൂർ, രാജേഷ് കരേള, ജില്ലാ ജോ. സെക്രട്ടറി പവിത്രൻ മൊണാലിസ, പി.ആർ.ഒ കെ.വി ഷിജു, മാടായി മേഖല പ്രസി. മനാജ് കാർത്തിക എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക്, ഇതര മാലിന്യങ്ങൾ പ്രത്യേകം പ്രത്യേകം വേർതിരിച്ച് ശേഖരിച്ച്, മാടായി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് കൈമാറാൻ ഗ്രീനൊവേഷൻ ടീമിന് സാധിച്ചു. ഗ്രീനൊവേഷൻ ടീം ജില്ലാ കോർഡിനേറ്റർ ഷജിത്ത് മട്ടന്നൂർ സ്വാഗതം പറഞ്ഞ പരിപാടിക്ക് ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ് നന്ദി പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More