AKPA പയ്യന്നൂർ മേഖലാ സെക്രട്ടറി പ്രതീഷ് ചുണ്ട അനുസ്മരണം 30.8 .24 ന് പയ്യന്നൂർ ചേമ്പർ ഹാളിൽ വച്ച് നടന്നു. മേഖലാ പ്രസിഡൻ്റ് കൃഷ്ണദാസ് മാധവിയുടെ അദ്ധ്യക്ഷതയിൽ പ്രതീഷ് ചുണ്ടയുടെ ഫോട്ടോയിൽ പുഷ്പാർച്ചനയോടു കൂടി പരിപാടി ആരംഭിച്ചു. AKPA സംസ്ഥാന ട്രഷറർ ഉണ്ണീ കൂവോട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ഷിബുരാജ് എസ്സ്, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് , സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള , ജില്ലാ ട്രഷറും പയ്യന്നൂർ മേഖലാ ഇൻചാർജുമായ വീതിലേഷ് അനുരാഗ് , ജില്ലാ പി ആർ ഒ ഷിജു കെ. വി, ജില്ലാ എക്സികുട്ടീവ് ഷാജി എം. പയ്യന്നൂർ , ജില്ലാ സ്പോർട്സ് കോർഡിനേറ്റർ പ്രമോദ് ലയ, മുൻ സംസ്ഥാന കമ്മിറ്റി അംഗം വിനയ കൃഷ്ണൻ, പാനൂർ മേഖലാ സെക്രട്ടറി ബാബുരാജ് കുന്നോത്ത് പറമ്പ് , മാടായി മേഖലാ പ്രസിഡൻ്റ് മനോജ് കാർത്തിക , തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു. മേഖലാ ജോയിൻ്റ് സെക്രട്ടറി വിനോദ് ഫോട്ടോമാക്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖലാ ട്രഷറർ സുഭാഷ് എം . വി നന്ദി പറഞ്ഞു,
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More