ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖലാ കമ്മിറ്റിയും മേഖല ആർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ചിത്രരചന മത്സരം കണ്ണൂർ താവക്കര യുപി സ്കൂളിൽ വച്ച് 10- 8 -24ന് രാവിലെ 10 മണിക്ക് മേഖല പ്രസിഡണ്ട് ശ്രീ രാകേഷ് ആയിക്കരയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.പ്രജിത്ത് കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി ശ്രീ.പ്രകാശ് സാഗർ സ്വാഗതം ആശംസിച്ചു . ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രശസ്ത ചിത്രകാരനും തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സ് മുൻ അധ്യാപകനുമായ ശ്രീ. സത്യനാഥ്, ജില്ലാ ജോ. സെക്രട്ടറി ശ്രീ.പവിത്രൻ മൊണാലിസ, ജില്ലാ ജോ.സെക്രട്ടറി ചന്ദ്രൻ മാവിച്ചേരി, ശ്രീ .പി. പി ജയകുമാർ ശ്രീ.വത്സൻ അഴീക്കോട് എന്നിവർ സംസാരിച്ചു. പ്രസ്തുത പരിപാടിക്ക് മേഖലാ ട്രഷറർ ശ്രീ.സുധർമൻ പെരളശ്ശേരി നന്ദി അറിയിച്ചു. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറിലധികം വിദ്യാർത്ഥികൾ ചിത്ര രചന മത്സരത്തിൽ പങ്കാളികളായി.