blog-image
02
Aug
2024

എകെപിഎ സാന്ത്വനം പദ്ധതി കുടുംബ ഫണ്ട് വിതരണം

Thiruvananthapuram

തിരുവനന്തപുരം ജില്ല, തിരുവനന്തപുരം സൗത്ത് മേഖല, പാപ്പനംകോട് യൂണിറ്റ് അംഗമായിരുന്ന ഇളങ്കോ ഗോപൻ അവർകളുടെ നിര്യാണത്തെ തുടർന്ന് സാന്ത്വനം പദ്ധതി തുക കുടുംബത്തിന് കൈമാറുന്ന ചടങ്ങ് 02.08.24 വെള്ളിയാഴ്ച വൈകിട്ട് 5.30 മണിക്ക്, പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. തിരുവനന്തപുരം സൗത്ത് മേഖലാ പ്രസിഡൻറ് ശ്രീ. ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ മേഖലയുടെ സെക്രട്ടറി ശ്രീ. മധു. RS സ്വാഗതം ആശംസിക്കുകയും, ബഹുമാനപ്പെട്ട ജില്ലാ പ്രസിഡൻറ് എം എസ് അനിൽകുമാർ സാന്ത്വനം പദ്ധതിയുടെ തുകയായ ഒൻപതു ലക്ഷത്തി ഒരു നൂറു രൂപ (₹ 900100) കൈമാറി. പരേതനെ അനുസ്മരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ശ്രീ. തോപ്പിൽ പ്രശാന്ത്, ജില്ലാ സെക്രട്ടറി ശ്രീ. ആർ വി മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ. സതീഷ് ശങ്കർ, ശ്രീ അനിൽ മണക്കാട്, ജില്ലാ സാന്ത്വനം കോഡിനേറ്റർ ശ്രീ സതീഷ് കവടിയാർ, ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ അജിത് സാഗ, ജില്ലാ പി ആർ ഒ ശ്രീ അനന്തകൃഷ്ണൻ, നെയ്യാറ്റിൻകര മേഖലാ സെക്രട്ടറി ശ്രീ കെ എച്ച് അനിൽകുമാർ, പാറശ്ശാല മേഖല പ്രസിഡണ്ട് ശ്രീ മധുസൂദനൻ നായർ, മുതിർന്ന അംഗമായ ശ്രീ വേണുഗോപാൽ കെഎസ്, ജില്ലാ കമ്മിറ്റി അംഗം ശ്രീ വിജയൻ മണക്കാട് തുടങ്ങിയവർ സംസാരിച്ചു. വെങ്ങാനൂർ മേഖലാ പ്രസിഡൻറ് ശ്രീ സനൽ കുമാർ, മേഖലാ സെക്രട്ടറി ശ്രീ രാജീവ്, പാറശ്ശാല മേഖലാ സെക്രട്ടറി ശ്രീ മാധവൻ നായർ, തിരുവനന്തപുരം മേഖലാ സെക്രട്ടറി ശ്രീ പാട്രിക് ജോർജ്, തിരുവനന്തപുരം നോർത്ത് മേഖല സെക്രട്ടറി ശ്രീ അനിൽ രാജ്, കാട്ടാക്കട മേഖല സെക്രട്ടറി ശ്രീ സജീവ് മെലെതിൽ ജില്ല നേച്ചർ ക്ലബ്ബ് കോഡിനേറ്റർ ശ്രീ. സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ ജയചന്ദ്രൻ നായർ, ശ്രീ രാജേന്ദ്ര പ്രസാദ്, ശ്രീ എം എ ഹസ്സൻ, ശ്രീ അനിൽ തെങ്ങുവിളയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാപ്പനംകോട് യൂണിറ്റ് പ്രസിഡൻ്റ് ശ്രീ പദ്മകുമാർ കൃതജ്ഞത  രേഖപ്പെടുത്തി.

Latest News
30
Sep
2022

PERUMBA NORTH UNIT 2021-22

Kannur

എ കെ പി എ പെരുമ്പ നോർത്ത് യൂണിറ്റ് വാർ ...Read More

30
Sep
2022

Kannur

LEADRES 2022-23 ...Read More

30
Sep
2022

PARAD UNIT CONFERENCE 2021-22

Kannur

പാറാട് യൂണിറ്റ് സമ്മേളനം സെപ്തമ്പർ 30 ...Read More

30
Sep
2022

PANOOR UNIT CONFERENCE 2021-22

Kannur

"2021-22 വർഷത്തെ പാനൂർ യൂണിറ്റ് വാർഷിക സമ ...Read More

27
Sep
2022

CHOVVA WEST UNIT

Kannur

LEADERS 2022-23 ...Read More