blog-image
06
Sep
2024

EZHILOD UNIT CONFERENCE

Kannur

ഏ. കെ. പി. എ മാടായി മേഖല - ഏഴിലോട് യൂണിറ്റ് വാർഷിക സമ്മേളനം പ്രതീഷ് ചുണ്ട നഗറിൽ വച്ച് (ചെറുതാഴം പഞ്ചായത്ത് മിനി ഹാളിൽ)06-09 2024 ന് നടന്നു. യൂണിറ്റ് പ്രസിഡണ്ട് വിനീത് യുകെയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മാടായി മേഖല പ്രസിഡണ്ട് ശ്രീ മനോജ് കാർത്തിക ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി ജലേഷ് കോളങ്കട സ്വാഗതം ആശംസിച്ചു.മേഖലാ സെക്രട്ടറി ശ്രീ രഞ്ജിത്ത് കുമാർ പഴയങ്ങാടി സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി ജലേഷ് കോളങ്കട വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർ ശ്രീ രാജേഷ് ഇമേജും അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മേഖലാ വൈസ് പ്രസിഡണ്ട് ശ്രീ അനീഷ് കുമാർ, മേഖലാ ട്രഷറർ ശ്രീ വിനു സനം മേഖലാ പിആർഒ ശ്രീ ഭരതൻ കെ ടി, മേഖല ആർട്സ് കോഡിനേറ്റർ നിധീഷ്, പഴയങ്ങാടി യൂണിറ്റ് സെക്രട്ടറി രാജീവ്‌, മാതമംഗലം യൂണിറ്റ് സെക്രട്ടറി ജിൻസ് എന്നിവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി മെമ്പർ വിനോദ് പി വി ആശംസ സന്ദേശം അയച്ചു. 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വിനീത് ഇമേജ് പ്രസിഡണ്ടായും സിരാജ് കണ്ണട വൈസ് പ്രസിഡണ്ടായും ജലേഷ് കോളങ്കട സെക്രട്ടറിയായും ധനേഷ് ടി കെ ജോയിൻ സെക്രട്ടറിയായും രാജേഷ് ഇമേജ് ട്രഷററായും മേഖലാ കമ്മിറ്റി മെമ്പർമാർ ആയി മനോജ് കാർത്തിക അശോകൻ പുറച്ചേരി പ്രേംരാജ് കാരാട്ട് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞിമംഗലം ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിസരങ്ങളിൽ വർധിച്ചുവരുന്ന ഭ്രാന്തൻ കുറുക്കൻ ആക്രമണം തടയുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ വച്ച് 40 ആമത് ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു. സമ്മാനകൂപ്പണും പോസ്റ്ററും യൂണിറ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി. യൂണിറ്റ് ട്രഷറർ രാജേഷ് ഇമേജ് നന്ദി പ്രകാശിപ്പിച്ച ചടങ്ങ് ദേശീയഗാനത്തോടുകൂടി അവസാനിച്ചു.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More