ജില്ലാ സമ്മേളനങ്ങൾ

ജില്ലാ സമ്മേളനങ്ങൾ

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനത്തിന് ഇനി വളരെ കുറച്ച് നാളുകൾ മാത്രം... യൂണിറ്റ് സമ്മേളനങ്ങളും മേഖല സമ്മേളനങ്ങളും പൂർത്തീകരിച്ച് നവംബർ 7 മുതൽ നവംബർ 30 വരെ വിവിധ ദിവസങ്ങളിലായി 14 ജില്ലാ സമ്മേളനങ്ങളും നടക്കുകയാണ് ....... സ്വാഭാവികമായിട്ടും ഏറ്റവും ക്രിയാത്മകവും സംഘടനാതലത്തിൽ ഉയർന്ന് ചിന്തിക്കേണ്ടതും അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടതുമായതാണ് ജില്ലാ സമ്മേളനങ്ങൾ ...... എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഏറ്റവും മികച്ച രീതിയിൽ കൂടുതൽ അംഗങ്ങളുടെ പങ്കാളിത്തത്തോടു കൂടി എല്ലാ സമ്മേളനങ്ങളും നടത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ....... നിർബന്ധമായും സാന്ത്വനം പദ്ധതിയുമായി ബന്ധപ്പെട്ട ബൈലോ ഭേദഗതി കരട് നിർദ്ദേശങ്ങൾ ജില്ലാ സമ്മേളനം ചർച്ചചെയ്യുകയും ഉരുത്തിരിഞ്ഞ് വരുന്ന നിർദ്ദേശങ്ങൾ അവസാന സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് സമർപ്പിക്കുകയും വേണം... സംസ്ഥാന സമ്മേളന പ്രതിനിധികളേയും ഇൻ്റേണൽ ഓഡിറ്റർമാരേയും ഭാരവാഹികളോടൊപ്പം പ്രതിനിധി സമ്മേളനത്തിൽ നിന്നും തിരഞ്ഞെടുക്കുകയും വേണം... എല്ലാ ജില്ലാ സമ്മേളനങ്ങളും സംഘടനയുടെ ശക്തി വിളിച്ചോതുന്ന മികച്ച സമ്മേളനങ്ങളായി തീരട്ടെ ... എല്ലാ ജില്ലാ സമ്മേളനങ്ങൾക്കും സംസ്ഥാന കമ്മിറ്റിയുടെ എല്ലാവിധ ആശംസകളും അഭിവാദ്യങ്ങളും നേരുന്നു ...... സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സന്തോഷ് ഫോട്ടോ വേൾഡ് പ്രസിഡന്റ് എ.സി ജോൺസൺ ജനറൽ സെക്രട്ടറി റോബിൻ എൻവീസ്

© 2018 Photograph. All Rights Reserved | Design by Xianinfotech