Phototracks

Phototracks

ഫോട്ടോട്രാക്‌സ് 1994 മുതൽ അസോസിയേഷൻ മുഖപത്രമായി പ്രസിദ്ധീകരിച്ചു വരുന്നു. മുൻകാല സാരഥികൾ ശ്രീ. സർജുലാൽ, കെ. വർഗീസ്, രാമചന്ദ്രൻ, എം. ആർ. എം. പണിക്കർ, കെ. കെ. ഗോപാലൻ, കെ. വി. സുനിൽ കുമാർ ( സുനിൽ ഇൻ ഫ്രെയിം ) ടി. ജെ. വർഗീസ്, പി. എസ്. ദേവദാസ്, വിജയൻ മാറഞ്ചേരി എന്നിവർ ചീഫ് എഡിറ്റർ ആയും ശ്രീ. അമ്പിളി പ്രവദ, ബാബുരാജ്, കെ. എ. അജീഷ് എന്നിവർ യഥാക്രമം ആർട്ട്‌ എഡിറ്റർ, മാനേജിങ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2020 ൽ അന്നത്തെ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഗിരീഷ് പട്ടാമ്പി പ്രിൻറർ & പബ്ലിഷ്ർ ആയി പുതിയ എഡിറ്റോറിയൽ ബോർഡ്‌ സംവിധാനം നിലവിൽ വന്നു.ചീഫ് എഡിറ്റർ ശ്രീ. സുനിൽ ഇൻഫ്രെയിം . 2023 വർഷത്തിൽ പ്രിന്റ് & പബ്ലീഷർ ആയി സന്തോഷ് ഫോട്ടോവേൾഡ്, ചീഫ് എഡിറ്റർ.ഹേമേന്ദ്രനാഥ് , മാനേജിങ് എഡിറ്റർ. എ.സി ജോൺസൺ, സർക്കുലേഷൻ മാനേജർ റോബിൻ എൻവീസ്,എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി.വിജയൻ മാറഞ്ചേരി,ബി.രവീന്ദ്രൻ,റോണി അഗസ്റ്റിൻ .ബിനോയ് കള്ളാട്ടുകുഴി എന്നിവർ പ്രവർത്തിക്കുന്നു.

© 2018 Photograph. All Rights Reserved | Design by Xianinfotech