*അനിൽ സ്റ്റാർവിഷൻ അനുസ്മരണവും, ഇൻഷൂറൻസ് ധനസഹായ വിതരണവും നടത്തി.* കൊല്ലം : വാഹനാപകടത്തിൽ മരിച്ച മുതിർന്ന ഫോട്ടോഗ്രാഫറും പരവൂർ മേഖല ട്രഷറുമായിരുന്ന അനിൽ സ്റ്റാർ വിഷന്റെ അനുസ്മരണവും , ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പദ്ധതിയിൽ നിന്നുള്ള മരണാനന്തര ധനസഹായ വിതരണവും നടന്നു. പരവൂർ കോട്ടപ്പുറം ഗവൺമെന്റ് എൽ.പി സ്കൂൾ ആഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പുനലൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനവും, അപകട ഇൻഷുറൻസ് തുകയുടെ വിതരണവും സംസ്ഥാന ജനറൽസെക്രട്ടറി എ.സി. ജോൺസൺ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വിനോദ് അമ്മാസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.ജില്ലാ ട്രഷറർ അരുൺ പനയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയൻ, സുരേന്ദ്രൻ വള്ളിക്കാവ്, പി. മണിലാൽ വിൽസൺ ആന്റണി, ജില്ല ഇൻഷൂറൻസ് കോർഡിനേറ്റർ ഡാന്റേ , ജില്ലക്ഷേമനിധി കോർഡിനേറ്റർ ജിജോ പരവൂർ, ജില്ലാ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുരളി അനുപമ, പരവൂർ മേഖല പ്രസിഡന്റ് അനിൽ വേളമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു. പത്ത് ലക്ഷം രൂപയുടെ ചെക്കാണ് മരണാനന്തര സഹായമായി അനിലിന്റെ കുടുംബത്തിന് കൈമാറിയത്.

© 2018 Photograph. All Rights Reserved | Design by Xianinfotech