*ആൾ കേരള* *ഫോട്ടോഗ്രാഫേഴ്സ്* *അസോസിയേഷൻ* *സംസ്ഥാന* *കമ്മിറ്റി* *സംഘടിപ്പിക്കുന്ന* *ഫോട്ടോ ഫെസ്റ്റ് 2023 ന്* *കൊല്ലം ജില്ലാതല* *വാഹന പ്രചരണത്തിന്* *തുടക്കം കുറിച്ചു ,* 2023 മെയ് 24 ബുധനാഴ്ച രാവിലെ 9 30 ന് പുത്തൂർ മണ്ഡപം ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിന് ബഹു.ജില്ലാ പ്രസിഡന്റ് ശ്രീ. ജോയി ഉമ്മന്നൂർ അധ്യക്ഷത വഹിച്ചു ബഹു.കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പിടി ഇന്ദുകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ ജോയിൻ സെക്രട്ടറി ശ്രീ.സന്തോഷ് ആരാമം സ്വാഗതവും ജാഥാ വിശദീകരണം ജാഥാ ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയുമായ ശ്രീ.വിനോദ് അമ്മാസും നിർവ്വഹിച്ചു. പ്രചരണ വാഹനത്തിന്റെ ജില്ലാ പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട പുത്തൂർ സബ് ഇൻസ്പെക്ടർ ശ്രീ.ജയേഷ് ടി ജെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു , യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് പുത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശ്രീ.ഡി മാമച്ചൻ, വ്യാപാര വ്യവസായി സമിതി പുത്തൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ. പ്രശാന്ത് കുമാർ. ബി, ജില്ലാ ട്രഷറർ ശ്രീ. അരുൺ പനയ്ക്കൽ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. പി മണിലാൽ ജില്ലാ ജോയിൻ സെക്രട്ടറി ശ്രീ. ജോൺ ഡാന്റെ ജില്ലാ വൈ പ്രസിഡന്റ് ശ്രീ. രാജൻ പുനലൂർ, ജില്ലാ പി.ആർ. ഓ. ശ്രീ.നവാസ് കുണ്ടറ, ജില്ലാ സ്പോർട്സ് ക്ലബ്ബ്‌ കോഡിനേറ്റർ ശ്രീ.ബൻസിലാൽ പുത്തൂർ, ജില്ല എക്സിക്യൂട്ടീവ് അംഗം ശ്രീ. എൻ.രാമചന്ദ്രൻ നായർ, കൊട്ടാരക്കര മേഖലാ പ്രസിഡന്റ് ശ്രീ.സുനിൽ സൺഗ്രാഫിക്സ്, സെക്രട്ടറി ശ്രീ.അജയബോസ്, ട്രഷറർ ശ്രീ.അഖിൽ കൃഷ്ണൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. പ്രിമോസ് ബെൻ യേശുദാസ്, കൊല്ലം മേഖലാ സ്പോർട്സ് ക്ലബ് പ്രതിനിധി സോണി കമൽ , വനിതാ വിംഗ് യൂണിറ്റ് കോഡിനേറ്റർ ശ്രീമതി.ലേഖാ ഉല്ലാസ് മുതിർന്ന അംഗങ്ങളായ ശ്രീ. പി.ഓ.മാത്യൂസ്, ശ്രീ.സജീവ് സെൽമ എന്നിവർ സംസാരിച്ചു. പുത്തൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സുബീഷ് കുമാർ നന്ദി രേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു. തുടർന്ന് കൊട്ടാരക്കര. പത്തനാപുരം. പുനലൂർ അഞ്ചൽ എന്നീ മേഖലകൾ കൂടി വാഹന പര്യടനം കടന്നുപോവുകയും അഞ്ചൽ മേഖലയുടെ കടയ്ക്കൽ യൂണിറ്റിൽ ഇന്നത്തെ വാഹന പര്യടനം പൂർത്തീകരിച്ചു തിരുവനന്തപുരം ജില്ലക്ക് വാഹനം കൈമാറുകയും ചെയ്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech